LiveTV

Live

Kerala

കേരള സര്‍വ്വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ്; സാങ്കേതിക സമിതി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

സോഫ്റ്റുവെയറിലെ തകരാറടക്കം പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

 കേരള സര്‍വ്വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ്; സാങ്കേതിക സമിതി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കാന്‍ നിയോഗിച്ച സാങ്കേതിക സമിതി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. സോഫ്റ്റുവെയറിലെ തകരാറടക്കം പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കമ്പ്യൂട്ടര്‍ സെന്ററിലെ ഡാറ്റ സീല്‍ ചെയ്യാന്‍ സര്‍വകലാശാല ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരുന്നു.

മാര്‍ക്ക് തട്ടിപ്പ്; സാങ്കേതിക വിദഗ്ദരടങ്ങിയ സംഘം യൂണിവേഴ്സിറ്റിയില്‍ ഇന്ന് പരിശോധന നടത്തും
Also Read

മാര്‍ക്ക് തട്ടിപ്പ്; സാങ്കേതിക വിദഗ്ദരടങ്ങിയ സംഘം യൂണിവേഴ്സിറ്റിയില്‍ ഇന്ന് പരിശോധന നടത്തും

സിന്‍ഡിക്കേറ്റംഗം ഗോപ്ചന്ദിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി ഇന്നലെ കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍, പരീക്ഷാ കണ്‍ട്രോളര്‍, പരീക്ഷാ വിഭാഗത്തിലെ ഏതാനം ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ചു. മാര്‍ക്ക് കൂടിയത് സംബന്ധിച്ച് വിശദീകരണവും കേട്ടു. ഈ കൂടിക്കാഴ്ചയിലാണ് സോഫ്റ്റ് വെയര്‍ തകരാറും കാരണമായിട്ടുണ്ടോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായത്. ഈ സാഹചര്യത്തില്‍ സോഫ്റ്റുവെയറിന്റെ തകരാറും അന്വഷിക്കാന്‍ തീരുമാനിച്ചത്. അതേ സമയം ആരോപണ' ഉയര്‍ന്ന് ബി.സി.എ, ബി.കോം പരീക്ഷകളില്‍ മാത്രമല്ല മറ്റു പരീക്ഷകള്‍ക്കും ഈ സോഫ്റ്റുവെയര്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നാണ് കമ്പ്യൂട്ടര്‍ സെന്റര്‍ അധികൃതര്‍ പറയുന്നത്.

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ്; ഇ.എസ് സെക്ഷനിലെ 70 കമ്പ്യൂട്ടര്‍ യൂസര്‍ ഐഡികള്‍ റദ്ദാക്കി
Also Read

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ്; ഇ.എസ് സെക്ഷനിലെ 70 കമ്പ്യൂട്ടര്‍ യൂസര്‍ ഐഡികള്‍ റദ്ദാക്കി

സാങ്കേതിക അന്വേഷണ സംഘം ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് യൂണിവേഴ്സിറ്റിക്ക് സമര്‍പ്പിച്ചേക്കും. തിരുത്തപ്പെട്ട മാര്‍ക്ക് ഉള്‍പ്പെടെ ഡാറ്റകള്‍ സീല്‍ ചെയ്യാന്‍ യൂണിവേഴ്സിറ്റി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് യൂണിവേഴ്സിറ്റിയിലെത്തിയേക്കും. അന്വേഷണവുമായി ബന്ധപ്പെട്ട ഡാറ്റകള്‍ നശിപ്പിക്കാതിരിക്കാനും മറ്റു ഡാറ്റകള്‍ യൂണിവേഴ്സിറ്റിക്ക് ഉപയോഗിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് യൂണിവേഴസ്റ്റി കരുതുന്നത്.

കേരള സര്‍വകലാശാലയിലെ  മാര്‍ക്ക് തട്ടിപ്പ്; തിരുത്തല്‍ നടത്തിയത് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാരുടെ പാസ്‌വേഡുകള്‍ ഉപയോഗിച്ച്
Also Read

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ്; തിരുത്തല്‍ നടത്തിയത് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാരുടെ പാസ്‌വേഡുകള്‍ ഉപയോഗിച്ച്