LiveTV

Live

Kerala

യു.എ.പി.എ അറസ്റ്റ്: പൊലീസ് കള്ളക്കഥ മെനയുകയാണെന്ന് കാനം

മാവോയിസവും ഇസ്‍ലാമിക തീവ്രവാദവും രണ്ട് ആശയധാരകളാണെന്ന് കാനം

യു.എ.പി.എ അറസ്റ്റ്: പൊലീസ് കള്ളക്കഥ മെനയുകയാണെന്ന് കാനം

കോഴിക്കോട് യു.എ.പി.എ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അലനെയും താഹയെയും പ്രതികളാക്കാന്‍ പൊലീസ് പല കഥകളും പ്രചരിപ്പിക്കുന്നു. എഫ്.ഐ.ആറിൽ അവരുടെ കൈയിൽ നിന്ന് മൊബൈൽ ഫോണും സിമ്മും പിടിച്ചെടുത്തെന്നാണ് പറയുന്നത്. ഇതാണോ മാരകായുധങ്ങൾ എന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.

മാവോയിസവും ഇസ്‍ലാമിക തീവ്രവാദവും രണ്ട് ആശയധാരകളാണ്. സി.പി.എം നേതാവ് പി മോഹനന്റെ പരാമര്‍ശത്തിന് മറുപടി പറയാന്‍ തനിക്ക് ബാധ്യതയില്ല. അദ്ദേഹത്തോട് ചോദിക്കുകയെന്നും കാനം പറഞ്ഞു.

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി
Also Read

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി