LiveTV

Live

Kerala

മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് യാക്കോബായ സഭയ്ക്ക് നിയമ നടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതി

പ്രശ്നപരിഹാരത്തിന് സർക്കാരിന് നിയമത്തിന് അകത്ത് നിന്നുള്ള ചർച്ചയാകാമെന്നും കോടതി വ്യക്‌തമാക്കി

മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് യാക്കോബായ സഭയ്ക്ക് നിയമ നടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതി

മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് യാക്കോബായ സഭയ്ക്ക് നിയമ നടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതി. 2017ലെ അന്തിമവിധിക്ക് വിധേയമായിരിക്കണം നടപടികളെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് സർക്കാരിന് നിയമത്തിന് അകത്ത് നിന്നുള്ള ചർച്ചയാകാമെന്നും കോടതി വ്യക്‌തമാക്കി.

സഭാ വിശ്വാസികളുടെ മൃതദേഹം മാന്യമായി സംസ്കരിക്കാൻ അനുവദിക്കുന്നില്ല, മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നു തുടങ്ങിയ പരാതികളാണ് യാക്കോബായ സഭയുടെ ഹർജിയിൽ ഉന്നയിച്ചത്. ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനോട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം ഇങ്ങനെ: മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് യാക്കോബായ സഭയ്ക്ക് നിയമ നടപടി സ്വീകരിക്കുന്നതിന് തടസമില്ല. ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാം.

എന്നാൽ, 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന 2017ലെ അന്തിമവിധിക്ക് വിധേയമായിരിക്കണം നടപടികൾ. അതേസമയം മറ്റ് ആവശ്യങ്ങൾ കോടതി പരിഗണിച്ചില്ല. ഇതോടെ, ആരാധന സ്വാതന്ത്ര്യമടക്കമുള്ള ആവശ്യമുന്നയിച്ചുള്ള ഹരജി യാക്കോബായ സഭ പിൻവലിച്ചു.