LiveTV

Live

Kerala

ഫാ​​ത്തി​​മയുടെ മരണം; വി​ദ്യാ​ർ​ഥി​കളുടെ നി​​രാ​​ഹാ​​ര​​സ​​മ​​രം അവസാനിപ്പിച്ചു

വിദ്യാ​​ർ​​ഥി​​ക​​ളു​​ടെ സാം​​സ്​​​കാ​​രി​​ക കൂ​​ട്ടാ​​യ്​​​മ​​യാ​​യ ‘ചി​​ന്താ​​ബാ​​ർ’ എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ്​ സ​​മ​​രം തുടങ്ങിയത്​. ​

ഫാ​​ത്തി​​മയുടെ മരണം; വി​ദ്യാ​ർ​ഥി​കളുടെ നി​​രാ​​ഹാ​​ര​​സ​​മ​​രം അവസാനിപ്പിച്ചു

മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​നി ഫാ​​ത്തി​​മ​ ല​ത്തീ​ഫി​​​​ന്റെ മരണത്തില്‍ മ​​ദ്രാ​​സ്​ ​ ഐ.ഐ.ടി ​ വി​ദ്യാ​ർ​ഥി​ക​ൾ നടത്തിവന്ന അ​​നി​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​ര​​സ​​മ​​രം അവസാനിപ്പിച്ചു. മ​​ര​​ണ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്​ അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​ന്​​ ആ​​ഭ്യ​​ന്ത​​ര അ​​ന്വേ​​ഷ​​ണ സ​​മി​​തി രൂ​​പ​​വ​​ത്​​​ക​​രി​​ക്കാമെന്ന ഉറപ്പിലാണ് നിരാഹാരം അവസാനിപ്പിച്ചത്. ചർച്ചക്ക് തയ്യാറാണെന്ന്​ ഐ.ഐ.ടി​ ഡീൻ അറിയിച്ചു.

ഡയറക്​ടർ തിരിച്ചുവന്നാൽ ഉടൻ ആഭ്യന്തര അന്വേഷണം സമിതി രൂപീകരിക്കുമെന്നും ഡീൻ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മറ്റ്​ രണ്ട്​ ആവശ്യങ്ങളും അധികൃതർ അംഗീകരിച്ചു. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപവത്​കരിക്കും. വിദ്യാർഥികളുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചതായി ഡീൻ വിദ്യാർഥികളെ അറിയിച്ചു.

On Day 2 of the hunger strike, the Student Legislative Council and the General Student Body have received assurances...

Posted by Chinta Bar on Monday, November 18, 2019

ഫാത്തിമയുടെ മരണം അന്വേഷിക്കാൻ ആ​​ഭ്യ​​ന്ത​​ര അ​​ന്വേ​​ഷ​​ണ സ​​മി​​തി രൂ​​പവത്​കരിക്കുക, വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മാ​​ന​​സി​​കാ​​രോ​​ഗ്യ സം​​ര​​ക്ഷ​​ണ​​ത്തി​​ന്​ ബാ​​ഹ്യ ഏ​​ജ​​ൻ​​സി​​യെ നി​​യോ​​ഗി​​കുക എന്നീ ആ​​വ​​ശ്യ​​ങ്ങളുന്നയിച്ചാണ്​ വിദ്യാർഥികൾ തിങ്കളാഴ്​ച മുതൽ കാമ്പസിൽ നിരാഹാര സമരം തുടങ്ങിയത്​. വിദ്യാ​​ർ​​ഥി​​ക​​ളു​​ടെ സാം​​സ്​​​കാ​​രി​​ക കൂ​​ട്ടാ​​യ്​​​മ​​യാ​​യ ‘ചി​​ന്താ​​ബാ​​ർ’ എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ്​ സ​​മ​​രം തുടങ്ങിയത്​. ​ മ​​ല​​യാ​​ളി​​ക​​ളാ​​യ അ​​വ​​സാ​​ന​​വ​​ർ​​ഷ ഹ്യു​​മാ​​നി​​റ്റീ​​സ്​ വി​​ദ്യാ​​ർ​​ഥി അ​​സ​​ർ മൊ​​യ്​​​തീ​​ൻ, ഗ​​വേ​​ഷ​​ണ വി​​ദ്യാ​​ർ​​ഥി ജ​​സ്​​​റ്റി​​ൻ തോ​​മ​​സ്​ എ​​ന്നി​​വ​​രാ​​ണ്​ സ​​മ​​രം ആ​​രം​​ഭി​​ച്ച​​ത്.