LiveTV

Live

Kerala

ഉപഭോക്തൃ ബോധവത്കരണത്തിന് പരസ്യചിത്രങ്ങള്‍

ഉപഭോക്താക്കളുടെ താല്‍പര്യം ഹനിക്കപ്പെടുമ്പോള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോഴും പലര്‍ക്കും വേണ്ടത്ര അവബോധമില്ല. ഇത് മനസിലാക്കിയാണ് ഉപഭോക്തൃകാര്യവകുപ്പ് പരസ്യചിത്രങ്ങള്‍ ഒരുക്കിയത്.

ഉപഭോക്തൃ ബോധവത്കരണത്തിന് പരസ്യചിത്രങ്ങള്‍

പൊതുജനങ്ങള്‍ക്ക് ഉപഭോക്തൃ ബോധവത്കരണം നല്‍കുന്നതിനായി പരസ്യ ചിത്രങ്ങളുമായി ഉപഭോക്തൃകാര്യ വകുപ്പ്. നാല് പരസ്യ ചിത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രങ്ങളുടെ പ്രകാശനം തിരുവനന്തപുരത്ത് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിച്ചു.

ഉപഭോക്താക്കളുടെ താല്‍പര്യം ഹനിക്കപ്പെടുമ്പോള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോഴും പലര്‍ക്കും വേണ്ടത്ര അവബോധമില്ല. ഇത് മനസിലാക്കിയാണ് ഉപഭോക്തൃകാര്യവകുപ്പ് പരസ്യചിത്രങ്ങള്‍ ഒരുക്കിയത്. 12 ലക്ഷം രൂപ ചെലവിട്ട് നാല് ചിത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്തൃനിയമങ്ങളെ കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ചിത്രങ്ങളുടെ പ്രകാശനം നിര്‍വഹിച്ച് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

ഉപഭോക്താവ് ജാഗ്രതയോടെ ഇരിക്കണമെന്നതാണ് ഒന്നാമത്തെ ചിത്രത്തിന്‍റെ സന്ദേശം. പാക്കറ്റുകളിലാക്കിയ സാധനങ്ങളുടെ ലേബല്‍ നോക്കിയേ വാങ്ങാവൂ എന്നതാണ് രണ്ടാമത്തെ ചിത്രത്തിന്‍റെ ഉള്ളടക്കം. പരാതി പരിഹാര സംവിധാനത്തെ കുറിച്ചാണ് മൂന്നാമത്തെ ചിത്രം. പറയുന്നത്. നാലാമത്തെ പരസ്യ ചിത്രത്തിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എങ്ങനെ ഒഴിവാക്കാമെന്ന സന്ദേശമാണ് നല്‍കുന്നത്.

ടി വി ചാനലുകളിലും സിനിമാതീയറ്ററുകളിലും വകുപ്പിന്‍റെ വിവിധ പരിപാടികളിലും സമൂഹമാധ്യമങ്ങളിലൂടെയും പരസ്യചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.