LiveTV

Live

Kerala

'പി. മോഹനന്‍ ഭഗവത്'; മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനക്കെതിരെ വി.ടി ബല്‍റാം

ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് ആഭ്യന്തര മന്ത്രി വെളിപ്പെടുത്തണമെന്ന് ഫേസ്‍ബുക്ക് പോസ്റ്റില്‍ ബല്‍റാം ആവശ്യപ്പെ

'പി. മോഹനന്‍ ഭഗവത്'; മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനക്കെതിരെ വി.ടി ബല്‍റാം

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നത് കോഴിക്കോട്ടെ 'മുസ്‍ലിം തീവ്രവാദ പ്രസ്ഥാനങ്ങളാ'ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് ആഭ്യന്തര മന്ത്രി വെളിപ്പെടുത്തണമെന്ന് ഫേസ്‍ബുക്ക് പോസ്റ്റില്‍ ബല്‍റാം ആവശ്യപ്പെട്ടു.

ബല്‍റാമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

നേരത്തെ ഒരു ജനകീയ സമരത്തിലെ മുസ്‍ലിം സാന്നിദ്ധ്യത്തെക്കുറിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് ആക്ഷേപിച്ച അതേ കോഴിക്കോട്ടെ സി.പി.എം തന്നെയാണ് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ മുസ്‍ലിം നാമധാരികളായ രണ്ട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ നിയമമുപയോഗിച്ച് ജയിലിലിട്ട വിഷയത്തിലും ഇസ്‍ലാമിക തീവ്രവാദമെന്ന ചാപ്പയുമായി ഇറങ്ങിയിട്ടുള്ളത്.

മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണ്. ആ ചെറുപ്പക്കാരെ ആകര്‍ഷിച്ച പ്രത്യയശാസ്ത്രവും കമ്മ്യൂണിസമാണ്. അതിന് അപകടകരമായ തരത്തില്‍ പിന്തുണ നല്‍കുന്നത് കോഴിക്കോട്ടെ '' മുസ്‍ലിം തീവ്രവാദ പ്രസ്ഥാനങ്ങളാ'ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടത് സി.പി.എം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. അങ്ങനെ തെളിവില്ല എങ്കില്‍ അനാവശ്യമായി മനപൂര്‍വ്വം വര്‍ഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരില്‍ പി മോഹനനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം.