LiveTV

Live

Kerala

ശബരിമല ദർശനത്തിന് എത്തിയ യുവതികളെ പോലീസ് തിരിച്ചയച്ചു

ആന്ധ്ര സ്വദേശിനികളെയാണ് പരിശോധനകൾക്ക് ശേഷം പോലീസ് മടക്കി അയച്ചത്.രേഖകള്‌ പരിശോധിച്ചതില് നിന്ന് ഇവരുടെ പ്രായം 50ന് താഴെയാണെന്ന് പൊലീസ് അറിയിച്ചു.

ശബരിമല ദർശനത്തിന് എത്തിയ യുവതികളെ പോലീസ് തിരിച്ചയച്ചു

ശബരിമല ദർശനത്തിന് എത്തിയ മൂന്ന് യുവതികളെ പമ്പയിൽ നിന്ന് പോലീസ് തിരിച്ചയച്ചു.ആന്ധ്ര സ്വദേശിനികളെയാണ് പരിശോധനകൾക്ക് ശേഷം പോലീസ് മടക്കി അയച്ചത്. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഇവരുടെ പ്രായം 50ന് താഴെയാണെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് വൈകുന്നേരമാണ് ആന്ധ്രയിൽ നിന്ന് ശബരിമലയിലേക്ക് എത്തിയ മൂന്ന് സ്ത്രീകളെ പോലീസ് തിരിച്ചയത്. തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിലൂടെയാണ് മൂന്ന് സ്ത്രീകൾക്കും 50 വയസ്സിന് താഴെ മാത്രമെ പ്രായം ഉള്ളൂ എന്ന് കണ്ടെത്തിയത്. അതിനുശേഷമാണ് ഇവരോട് മടങ്ങി പോകാൻ ആവശ്യപ്പെട്ടത്.

രാവിലെ തീർഥാടക സംഘത്തിന് ഒപ്പമെത്തിയ രണ്ട് ആന്ധ്ര സ്വദേശികളെയും കെ.എസ്.ആര്‍.ടി.സി ബസിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം പോലീസ് തടഞ്ഞിരുന്നു. അതേസമയം ശബരിമലയിലെ വരുമാനത്തിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷത്തെക്കാൾ ഒരു കോടി 28 ലക്ഷം രൂപയാണ് വർദ്ധനവുണ്ടായത്.