LiveTV

Live

Kerala

‘നാടക്’ ഒന്നാമത് സംസ്ഥാന സമ്മേളനം കൊച്ചിയില്‍; സമ്മേളനം ഡിസംബര്‍ 13 മുതല്‍ 15 വരെ

കേരളത്തിലെ നാടകപ്രവര്‍ത്തകരുടെ സംഘടനയായ ‘നാടകിന്റെ’ ഒന്നാമത് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടക്കും.

‘നാടക്’ ഒന്നാമത് സംസ്ഥാന സമ്മേളനം കൊച്ചിയില്‍; സമ്മേളനം ഡിസംബര്‍ 13 മുതല്‍ 15 വരെ

കേരളത്തിലെ നാടകപ്രവര്‍ത്തകരുടെ സംഘടനയായ 'നാടകിന്റെ' ഒന്നാമത് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടക്കും. സമ്മേളനത്തിന്റെ ലോഗോയും പോസ്റ്ററും കൊച്ചി ബിനാലെ ഫൌണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പ്രകാശനം ചെയ്തു.

കേരളത്തിലെ നാടക കലയുടെ തനത് പ്രൌഢി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നാടക്.

14 ജില്ലകളിലും വലിയ രീതിയിലുളള പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ കീഴില്‍ നടന്നുവരുന്നത്. പരമ്പാരാഗതമായ് നാടകരംഗത്തുളളവരെയും പുതുതലമുറയിലെ നാടക കലാകാരെയും ഉള്‍പ്പെടുത്തി വിപുലമായ പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് സമ്മേളനം നടക്കുക. വിവിധ പരിപാടികളാണ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി എറണാകുളത്ത് ഡിസംബര്‍ 8നും സമാപന ദിവസമായ ഡിസംബര്‍ 15നും പ്രമുഖരുടെ നാടകങ്ങള്‍ അരങ്ങേറും.