സർക്കാർ നിലപാട് മാറ്റിയെങ്കിലും ശബരിമലയില്‍ യുവതികള്‍ എത്താന്‍ സാധ്യത
അതേസമയം നിലയ്ക്കൽ ഉൾപ്പടെ കർശന വാഹന പരിശോധനകൾക്ക് ശേഷമാണ് തീർത്ഥാടകരെ ശബരിമലയിലേക്ക് കടത്തിവിടുന്നത്

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയെങ്കിലും ദർശനത്തിനായി ഇനിയും യുവതികൾ എത്താനാണ് സാധ്യത. അതേസമയം നിലയ്ക്കൽ ഉൾപ്പടെ കർശന വാഹന പരിശോധനകൾക്ക് ശേഷമാണ് തീർത്ഥാടകരെ ശബരിമലയിലേക്ക് കടത്തിവിടുന്നത്.
നട തുറന്ന ദിവസം തന്നെ വിജയവാഡയിൽ നിന്നുള്ള യുവതികൾ ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയത് പോലീസിനെ കുഴക്കുന്നുണ്ട്. അതിന് ശേഷം നിലയ്ക്കലിൽ കൂടുതൽ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട് മനീതി സംഘവും ശബരിമല ദർശനത്തിനായി എത്തുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട് ഈ ഇരുപതാം തിയതിയ്ക്ക് ശേഷം ശബരിമലയിലെത്തി ദർശനം നടത്തിയെ മടങ്ങുമെന്ന് തൃപ്തി ദേശായിയും വ്യക്തമാക്കിയിട്ടുണ്ട്.
യുവതി പ്രവേശന വിഷയത്തിൽ പുന പരിശോധന ഹരജികളിൽ തീർപ്പാവുന്ന വരെ യുവതികളെ പ്രവേശിപ്പിക്കണ്ട എന്ന് സർക്കാർ തീരുമാനം എടുത്തിട്ടുണ്ടങ്കിലും യുവതികൾ എത്തി കഴിഞ്ഞാൽ പല തരത്തിലുള്ള പ്രതിഷേധങ്ങളും ആക്രമണങ്ങും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുമുണ്ട്.