LiveTV

Live

Kerala

സംസ്ഥാനത്ത് കർഷകരുടെ ക്ഷേമപെൻഷൻ അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നു

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് ഏക്കര്‍ വരെ കൃഷി ഭൂമിയുളള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് 600 രൂപയായിരുന്നു പെന്‍ഷന്‍

സംസ്ഥാനത്ത് കർഷകരുടെ ക്ഷേമപെൻഷൻ അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നു

സംസ്ഥാനത്ത് കർഷകരുടെ ക്ഷേമപെൻഷൻ അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ മൂന്നുവർഷമായി പെൻഷൻ ലഭിക്കാനായി കർഷകർ നൽകിയ ഏഴായിരത്തോളം അപേക്ഷകൾ സർക്കാർ ഇനിയും പരിഗണിച്ചിട്ടില്ല. കേരളത്തിലെ ചെറുകിട നാമമാത്ര കര്‍ഷകര്‍ പെന്‍ഷനായി സമര്‍പ്പിച്ച അപേക്ഷകള്‍ 2016 ജൂൺ മാസത്തിന് ശേഷം സർക്കാർ പരിഗണിച്ചിട്ടേയില്ല. കൃഷി ഭവനുകള്‍ ശുപാര്‍ശ ചെയ്തിട്ടും 7000ലധികം അപേക്ഷകളാണ് സര്‍ക്കാര്‍ പരിഗണിക്കാതെ മാറ്റിവച്ചിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് ഏക്കര്‍ വരെ കൃഷി ഭൂമിയുളള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് 600 രൂപയായിരുന്നു പെന്‍ഷന്‍. ഈ സര്‍ക്കാര്‍ 1200 രൂപയാക്കി പെന്‍ഷന്‍ തുക ഉയര്‍ത്തി. എന്നാല്‍ 2016 ജൂണ്‍ മാസത്തിന് മുമ്പ് അപേക്ഷ നല്‍കിയവര്‍ക്ക് മാത്രമാണ് നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നത്. 2016ന് ശേഷമുളള അപേക്ഷകരില്‍ സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ പെന്‍ഷന്‍ അനുവദിക്കാവു എന്ന നിബന്ധന വന്നിരുന്നു. കൃഷി ഭവന്‍ മുഖേന അപേക്ഷകള്‍ സ്വീകരിച്ചെങ്കിലും പുതുതായി ആരെയും സര്‍ക്കാര്‍ പെന്‍ഷന്‍ പട്ടികയില്‍പ്പെടുത്തിയില്ല. കര്‍ഷകര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ക്കൂടുതല്‍ പ്രതിമാസം 100 രൂപ അംശാദായമടച്ചാല്‍ 60 വയസ്സ് കഴിഞ്ഞാല്‍ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണിത്. എന്നാൽ വയനാട് ജില്ലയില്‍ മാത്രം 2016 മുതൽ പെൻഷനായി കാത്തിരിക്കുന്നവരിൽ പട്ടികയിൽ പെടാത്ത കർഷകരുടെ എണ്ണം 900 മാണ്.