LiveTV

Live

Kerala

കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റ്; മുഖ്യമന്ത്രി പി.ബിയില്‍ വിശദീകരണം നല്‍കി 

പൊലീസാണ് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത്, വിഷയം നിയമപരമായി സർക്കാരിന് മുന്നിലെത്തുമ്പോൾ ഉചിതമായി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റ്; മുഖ്യമന്ത്രി  പി.ബിയില്‍ വിശദീകരണം നല്‍കി 

കോഴിക്കോട് യു.എ.പി.എ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോളിറ്റ്ബ്യൂറോയില്‍ വിശദീകരണം നല്‍കി. പൊലീസാണ് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത്, വിഷയം നിയമപരമായി സർക്കാരിന് മുന്നിലെത്തുമ്പോൾ ഉചിതമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയം പോളിറ്റ് ബ്യൂറോ വിശദമായി ചര്‍ച്ച ചെയ്തു. യു.എ.പിഎ കരിനിയമം തന്നെയാണെന്നും യു.എ.പി.എക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി സമരം ചെയ്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്നും പോളിറ്റ്ബ്യൂറോ, ചര്‍ച്ചക്കൊടുവില്‍ വ്യക്തമാക്കുകയും ചെയ്തു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

മാവോവാദി ബന്ധം ആരോപിച്ചാണ് കോഴിക്കോട്ട് വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വന്‍വിവാദമാവുകയും സര്‍ക്കാറിനും പ്രത്യേകിച്ച് ആഭ്യന്തരവകുപ്പിനുമെതിരെ മുന്നണിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് വിഷയം പോളിറ്റ്ബ്യൂറോയിലുമെത്തുന്നത്.