LiveTV

Live

Kerala

ശബരിമല സീസണ്‍; കരാർ ജീവനക്കാരെ നിയമിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എസ്.ആ ർ.ടി.സി എം.ഡി

ജീവനക്കാർക്ക് അമിത ജോലിഭാരം ഉണ്ടാകാത്ത തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ശ്രമിക്കുന്നത്

 ശബരിമല സീസണ്‍; കരാർ ജീവനക്കാരെ നിയമിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എസ്.ആ ർ.ടി.സി എം.ഡി

ശബരിമല സീസൺ ആരംഭിച്ച സാഹചര്യത്തിൽ കരാർ ജീവനക്കാരെ നിയമിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എസ്ആർ.ടി.സി എം.ഡി എം.പി ദിനേശ്. ജീവനക്കാർക്ക് അമിത ജോലിഭാരം ഉണ്ടാകാത്ത തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ശ്രമിക്കുന്നത്. കെ.എസ്.ആർടിസിയിലെ പ്രതിസന്ധികൾ ശബരിമല സർവീസുകളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നു. മണ്ഡലകാലം ആരംഭിച്ചതോടെ ജീവനക്കാർക്ക് അമിത ജോലിഭാരവും ഉറപ്പായി. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത് കാര്യത്തെക്കുറിച്ച് കെ.എസ്ആർ.ടി.സി എം.ഡി ആലോചിക്കുന്നത്.

സ്പെഷ്യൽ സർവീസുകൾക്കായി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്.കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധികൾ തീർത്ഥാട സർവ്വീസുകളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീർത്ഥാടന കാലയളവിൽ വിവിധ ഡിപ്പോകളിൽ നിന്ന് 500 ബസുകളാണ് ശബരിമല സർവീസിനായി നിയോഗിച്ചു.നിലയ്ക്കൽ പമ്പ സർവീസുകൾക്കായി അറ്റകുറ്റപ്പണി നടത്തിയ 120 ബസുകളും നൽകിയിട്ടുണ്ട്.തിരക്കുള്ള ദിവസങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ 2 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിക്കുമെന്നും എം.പി ദിനേശ് പറഞ്ഞു.