LiveTV

Live

Kerala

കാസര്‍കോട് വിവാഹ വാഹനങ്ങള്‍ക്കിടയിലേക്ക് കാര്‍‍ ഇടിച്ച് കയറി നാല് പേര്‍ക്ക് പരിക്ക്

വിവാഹത്തിന്റെ ഭാഗമായി ബൈക്കുകള്‍ കൊണ്ട് നടത്തിയ വാഹന പ്രകടനത്തിനിടയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു

കാസര്‍കോട് വിവാഹ വാഹനങ്ങള്‍ക്കിടയിലേക്ക് കാര്‍‍ ഇടിച്ച് കയറി നാല് പേര്‍ക്ക് പരിക്ക്

കാസര്‍കോട് വിവാഹ വാഹനങ്ങള്‍ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറി നാല് പേര്‍ക്ക് പരിക്കേറ്റു. മയ്യിച്ചയിൽ ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. വിവാഹത്തിന്റെ ഭാഗമായി ബൈക്കുകള്‍ കൊണ്ട് നടത്തിയ വാഹന പ്രകടനത്തിനിടയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അഖിലേഷ്, അമൃത് രാജ്, ജിത്തു, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവർ ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്തതതാണ് അപകട കാരണമെന്നാണ് വിവാഹത്തിന്  വാഹന പ്രകടനം നടത്തിയവര്‍ ആരോപിക്കുന്നത്. മയ്യിച്ചയിലെ ഓഡിറ്റോറിയത്തില്‍ നിന്ന് വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് വധൂ വരന്മാരോടൊപ്പം വാഹനങ്ങള്‍ കാര്യങ്കോടുള്ള വരന്‍റെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.