മണ്ഡല മകരവിളക്ക് തീർത്ഥാടനം; ശബരിമലയിൽ ഭക്തജന തിരക്ക്
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണ ഒരുക്കിയിരുന്ന നിയന്ത്രണങ്ങളും ഇത്തവണ ഏർപ്പെടുത്തിയിട്ടില്ല

മണ്ഡല - മകരമാസ പൂജകൾക്ക് തുറന്ന ശബരിമലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണ ഒരുക്കിയിരുന്ന നിയന്ത്രണങ്ങളും ഇത്തവണ ഏർപ്പെടുത്തിയിട്ടില്ല.
ഇന്നലെ നട തുറന്ന ശേഷം തീർത്ഥാടരുടെ വലിയ തിരക്കാണ് ശബരിമലയിൽ പ്രകടമാകുന്നത്. കർശന സുരക്ഷയാണ് ശബരിമലയും പരിസര പ്രദേശങ്ങളിലും പൊലീസ് ഒരുക്കിയിട്ടുള്ളത് തീർത്ഥാടകർക്ക് ബുദ്ധിമുട്ടാണ്ടാകുന്ന തരത്തിലുള്ള നിയന്ത്രണ സംവിധാനങ്ങൾ ഇത്തവണ സന്നിധാനത്ത് ഇല്ല . യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് കൂടി വന്നത്തോടെ സംഘർഷഭരിതമായ തീർത്ഥാടന കാലം ഉണ്ടാവില്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ അവലോകനവും ഇന്ന് സന്നിധാനത്ത് ചേരും.