LiveTV

Live

Kerala

ട്രഷറി നിയന്ത്രണം; സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും

ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ റോഡുകളുടെ അറ്റകുറ്റപ്പണി മുടങ്ങാന്‍ സാധ്യതയുണ്ട്

ട്രഷറി നിയന്ത്രണം; സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും

ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും. നിലവില്‍ രണ്ടായിരം കോടിയോളം രൂപ കരാറുകാര്‍ക്ക് കുടിശ്ശികയുണ്ട്. ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ റോഡുകളുടെ അറ്റകുറ്റപ്പണി മുടങ്ങാന്‍ സാധ്യതയുണ്ട്.

ഈ മാസം 7 ന് നിയമസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി നല്‍കിയ മറുപടി പ്രകാരം പൊതുമരാമത്ത് വകുപ്പിലെ കരാറുകാരുടെ ആകെ കുടിശ്ശിക 1966.29 കോടി രൂപയാണ്. നിരത്തുകളും പാലങ്ങളും വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ കുടിശ്ശിക 1652.28 കോടി രൂപ. 255 കോടി രൂപ കെട്ടിട വിഭാഗത്തിലും 59 കോടി രൂപ ദേശീയപാതാ വിഭാഗത്തിലും കരാറുകാര്‍ക്ക് കൊടുക്കാനുണ്ട്. നിലവില്‍ ഇത്രയും തുക കുടിശ്ശിക ഉണ്ടായിരിക്കേയാണ് ട്രഷറി നിയന്ത്രണം വരുന്നത്. അടിയന്തര ചെലവുകള്‍ ഒഴികെ ഒരു ബില്ലും മാറി നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം.

ഇതോടെ അടുത്തിടെ ബില്ല് മാറാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ കരാറുകാര്‍. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കും നിയന്ത്രണമുണ്ട്. നഗര ഗ്രാമ വ്യത്യാസമില്ലാതെ റോഡ് അറ്റകുറ്റപ്പണി ഉള്‍പ്പെടെ ഇഴയാന്‍ ട്രഷറി നിയന്ത്രണം കാരണമായേക്കുമെന്നാണ് സൂചന. ട്രഷറി നിയന്ത്രണം എപ്പോള്‍ മാറുമെന്ന പറയാനാകില്ലെന്ന ധനമന്ത്രിയുടെ മറുപടിയും കരാറകാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.