ആലപ്പുഴയില്‍ ആശുപത്രി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
മരുന്ന് കടത്തിയെന്ന പരാതിയിൽ ആശുപത്രിയിൽ ഇന്നലെ പരിശോധന നടന്നിരുന്നു
ആലപ്പുഴയില്‍ ആശുപത്രി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാർത്തിക പള്ളി ആയുർവേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി അരുണയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്. മരുന്ന് കടത്തിയെന്ന പരാതിയിൽ ആശുപത്രിയിൽ ഇന്നലെ പരിശോധന നടന്നിരുന്നു.
മരുന്നുകളുടെ എണ്ണത്തിൽ കുറവുള്ളതായി കണ്ടെത്തി. ഡോക്ടറെ കൂടാതെ ആശുപത്രിയിൽ അരുണ മാത്രമാണ് ജോലിക്കായി ഉള്ളത്. മരുന്ന് കടത്തിൽ ഇവർക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇതാവാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. തൃക്കുന്നുപുഴ പൊലീസ് അന്വേഷണം തുടങ്ങി.