LiveTV

Live

Kerala

ക്വാറിയെ ഭയന്ന് അംഗന്‍വാടി അടച്ചുപൂട്ടാനൊരുങ്ങിയ സംഭവം; കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ 

കണ്ണൂര്‍ നടുവിലില്‍ ക്വാറി പ്രവര്‍ത്തനംമൂലം അംഗന്‍വാടി പ്രവര്‍ത്തനം നിര്‍ത്തിവെച്ച സംഭവത്തില്‍ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍. മീഡിയവണ്‍ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

ക്വാറിയെ ഭയന്ന് അംഗന്‍വാടി അടച്ചുപൂട്ടാനൊരുങ്ങിയ സംഭവം; കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ 

കണ്ണൂര്‍ നടുവിലില്‍ ക്വാറി പ്രവര്‍ത്തനംമൂലം അംഗന്‍വാടി പ്രവര്‍ത്തനം നിര്‍ത്തിവെച്ച സംഭവത്തില്‍ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍. മീഡിയവണ്‍ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡി.ജി.പി, ജില്ലാ കളക്ടര്‍, മൈനിങ് ആന്‍റ് ജിയോജളി ഡയറക്ടര്‍ എന്നിവരോട് വിശദീകരണം ചോദിക്കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് മീഡിയവണിനോട്പറഞ്ഞു.

കണ്ണൂര്‍ നടുവില്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ നരയംകല്ല് തട്ടില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയാണ് അടച്ച് പൂട്ടലിനൊരുങ്ങിയത്. പതിനാറ് കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്ഥാപനത്തിന്റെ 100 മീറ്റര്‍ പരിധിയിലാണ് എല്ലാ നിയമങ്ങളും ലംഘിച്ച് ക്വാറി പ്രവര്‍ത്തിക്കുന്നത്. ഇതെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി അംഗന്‍വാടിയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.

 കണ്ണൂരില്‍ ക്വാറിയെ ഭയന്ന് അംഗന്‍വാടി അടച്ചുപൂട്ടാനൊരുങ്ങുന്നു
Also Read

കണ്ണൂരില്‍ ക്വാറിയെ ഭയന്ന് അംഗന്‍വാടി അടച്ചുപൂട്ടാനൊരുങ്ങുന്നു

ക്വാറിയില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന സ്ഫോടനങ്ങളും രൂക്ഷമായ പൊടി ശല്യവും മൂലം പല കുട്ടികളും മാനസിക ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് തുടങ്ങിയതോടെയാണ് രക്ഷിതാക്കള്‍ കുട്ടികളെ അംഗന്‍വാടിയിലേക്ക് അയക്കാതെയായത്.