LiveTV

Live

Kerala

ശബരിമലയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി

നിലപാടുകള്‍ പുനഃപരിശോധിക്കാനുള്ള സുവര്‍ണാവസരമാണ്

ശബരിമലയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി

ശബരിമലയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലപാടുകള്‍ പുനഃപരിശോധിക്കാനുള്ള സുവര്‍ണാവസരമാണ്. സുപ്രീംകോടതി തീരുമാനം ആരുടെയും വിജയമോ പരാജയമോ അല്ലെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്വാഗതാര്‍ഹമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ വരികയാണെങ്കില്‍ ഭക്തര്‍ അക്കാര്യം നോക്കിക്കോളും. കെ.പി.സി.സി പുനഃസംഘടന കോടതിയില്‍ എത്തിച്ചത് തെറ്റാണെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സി.പി.എമ്മിനെയും സർക്കാറിനെയും നിലപാട് മാറ്റം ചർച്ചയാക്കുന്നതിന്റെ ഭാഗമായാണ് സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യം യു.ഡി.എഫ് മുന്നോട്ടു വെച്ചത്. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെും സി.പി.എമ്മിനെയും സര്‍ക്കാരിനെയും ലക്ഷ്യം വെച്ചു തന്നെ. സര്‍ക്കാരിന്റെ നിലപാട് മാറ്റത്തെ സ്വാഗതം ചെയ്യുകയാണ് കെ. മുരളീധരനും.

യു.ഡി.എഫ് നേരത്തെ എടുത്ത നിലപാടിലേക്ക് സി.പി.എമ്മും സര്‍ക്കാരും എത്തി എന്ന പ്രചരണമാണ് യു.ഡി.എഫ് ജനങ്ങള്‍ക്കിടയില്‍ നടത്തുക. ഇതിലൂടെ ലോക്സഭാ കാലത്തേതുപോലെ വിശ്വാസികളുടെ പിന്തുണ നേടിയെടുക്കാനും യു.ഡി.എഫ് ശ്രമിക്കും.