LiveTV

Live

Kerala

ഫാത്തിമയുടെ മരണത്തിൽ ഇന്ന് അറസ്റ്റിന് സാധ്യത; സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ടു പോകരുതെന്ന് നിർദ്ദേശം

ഫാത്തിമയുടെ ബന്ധുക്കളിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

 ഫാത്തിമയുടെ മരണത്തിൽ ഇന്ന് അറസ്റ്റിന് സാധ്യത; സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ടു പോകരുതെന്ന് നിർദ്ദേശം

മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാർത്ഥി ഫാത്തിമയുടെ മരണത്തിൽ ഇന്ന് അറസ്റ്റിന് സാധ്യത. ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ടു പോകരുതെന്ന് പൊലീസ് നിർദ്ദേശം നൽകി. ഫാത്തിമയുടെ ബന്ധുക്കളിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.

 ഫാത്തിമ ലത്തീഫിന് നീതി തേടി ഡല്‍ഹിയിലും പ്രതിഷേധം ശക്തമാകുന്നു
Also Read

ഫാത്തിമ ലത്തീഫിന് നീതി തേടി ഡല്‍ഹിയിലും പ്രതിഷേധം ശക്തമാകുന്നു

ഫാത്തിമയുടെ പിതാവ് ലത്തീഫും ബന്ധുക്കളും താമസിക്കുന്ന ഹോട്ടലിൽ എത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. അഡീഷണൽ കമീഷണർ ഈശ്വര മൂർത്തിയുടെ നേതൃത്വത്തിലായിരുന്നു ഇത്. ഒന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പിന് ശേഷമാണ്സു ദർശൻ പത്മനാഭനോട് ഐ.ഐ.ടിയിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയത്. ആരോപണ വിധേയർ പുറത്ത് പോകാതിരിക്കാന്‍ ക്യാമ്പസില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഫാത്തിമ ലത്തീഫിന്റെ മരണം; നീതിക്കായി ഒസ്മാനിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രതിഷേധ സംഗമം നടത്തി
Also Read

ഫാത്തിമ ലത്തീഫിന്റെ മരണം; നീതിക്കായി ഒസ്മാനിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രതിഷേധ സംഗമം നടത്തി

മൊഴിയെടുക്കുന്നതിനിടെ ഫാത്തിമയുടെ ഫോൺ നോട്ടുകൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ ബന്ധുക്കൾ അന്വേഷണ സംഘത്തിന് കൈമാറിയെന്നാണ് സൂചന. തുടർന്ന് ഇവർ കമ്മീഷണർ എ.കെ വിശ്വനാഥനെയും കണ്ടു. ഇന്ന് ഐ.ഐ.ടിയിൽ എത്തി ഡയറക്ടർക്കും ഡീനിനും ബന്ധുക്കൾ പരാതി നൽകും. കൂടാതെ ഗവർണറെ കാണാനുള്ള ശ്രമങ്ങളും ബന്ധുക്കൾ നടത്തുന്നുണ്ട്.