LiveTV

Live

Kerala

മുത്തലാക്കില്‍ നിയമം വിശ്വാസത്തിന് മുകളിലാണെന്ന് കോടതി; ബാബരി, ശബരിമല വിഷയങ്ങളില്‍ എന്തുകൊണ്ട് ആ നിലപാട് സ്വീകരിച്ചില്ല? യെച്ചൂരി

സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധികള്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി സീതാറാം യെച്ചൂരി

മുത്തലാക്കില്‍ നിയമം വിശ്വാസത്തിന് മുകളിലാണെന്ന് കോടതി; ബാബരി, ശബരിമല വിഷയങ്ങളില്‍ എന്തുകൊണ്ട് ആ നിലപാട് സ്വീകരിച്ചില്ല? യെച്ചൂരി

മുത്തലാക്ക് വിഷയത്തില്‍ നിയമം വിശ്വാസത്തിന് മുകളിലാണെന്ന് പറഞ്ഞ സുപ്രീംകോടതി ബാബരി മസ്ജിദ് വിഷയത്തിലും ശബരിമല വിഷയത്തിലും എന്തുകൊണ്ട് ആ നിലപാട് സ്വീകരിച്ചില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോഴിക്കോട്ട്‌ നടന്ന ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസവും നീതിയും വരുമ്പോള്‍ ഭരണഘടന ഉയര്‍ത്തിപിടിക്കുന്നത് നീതിയും നിയമവുമാണ്. എന്നാല്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധികള്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി സീതാറാം യെച്ചൂരി പറ‍ഞ്ഞു. അമ്പലം പണിയാന്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ട്രസ്റ്റ് രൂപീകരിച്ച് പള്ളി പണിയണമെന്ന് പറഞ്ഞില്ല. എന്തുകൊണ്ട് ഈ വ്യത്യാസമെന്നും യെച്ചൂരി ചോദിച്ചു.

ശബരിമലയിൽ കോടതി വിധി നടപ്പാക്കുകയെന്നത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് യെച്ചൂരി
Also Read

ശബരിമലയിൽ കോടതി വിധി നടപ്പാക്കുകയെന്നത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് യെച്ചൂരി

വിധിയില്‍ ആശങ്കയുണ്ട്. അത് പരിഹരിക്കപ്പെടണം. സി.പി.എം ഈ വിഷയം ഉയര്‍ത്തുമെന്നും യെച്ചൂരി പറഞ്ഞു. സാമൂഹ്യ, സാംസ്‌കാരിക സംഘടനകൾ ചേർന്ന്‌ രൂപീകരിച്ച ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.