LiveTV

Live

Kerala

ദലിത് വിദ്യാർഥിയെ സ്ക്കൂള്‍ മാനേജര്‍ ജാതി പറഞ്ഞു അധിക്ഷേപിച്ചതായി പരാതി

നെയ്യാറ്റിൻകര, കാരക്കോണം പി.പി.എം ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അധിക്ഷേപത്തിനിരയായെന്ന് പരാതി നല്‍കിയത്

ദലിത് വിദ്യാർഥിയെ സ്ക്കൂള്‍ മാനേജര്‍ ജാതി പറഞ്ഞു അധിക്ഷേപിച്ചതായി പരാതി

ദലിത് വിദ്യാർഥിയെ സ്ക്കൂള്‍ മാനേജര്‍ ജാതി പറഞ്ഞു അധിക്ഷേപിച്ചതായി പരാതി. നെയ്യാറ്റിൻകര, കാരക്കോണം പി.പി.എം ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അധിക്ഷേപത്തിനിരയായെന്ന് പരാതി നല്‍കിയത്. സ്ക്കൂള്‍ മാനേജര്‍ ജാതി ചോദിച്ച് മുട്ടുകാലിൽ നിർത്തി അസഭ്യം പറഞ്ഞു മര്‍ദിച്ചുവെന്നും വിദ്യാര്‍ഥി പറയുന്നു. മുടി വെട്ടിയില്ല എന്ന കാരണം പറഞ്ഞാണ് വിദ്യാർഥിയെ മുട്ട് കാലിൽ നിർത്തി മർദിച്ചത്. മർദിച്ചശേഷം മാനേജർ കുട്ടിയെ ചെയർമാന്‍റെ മുറിയിൽ കൂട്ടി കൊണ്ടുപോയി ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് പരാതി.

അംഗപരിമിതനായ അമ്മാവന്‍റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്. സ്ക്കൂളിൽ അനധികൃതമായി നിയമനം നടത്തി വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന പരാതിയെ തുടർന്ന് പി.ടി.എ ഡി.ഇ.ഒക്കു പരാതി നൽകി. പരാതി പരിഗണിച്ച് ഇവരെ മാറ്റാൻ നിർദ്ദേശിച്ചു. എന്നാൽ മാനേജ്‍മെന്‍റ് അതിന് തയ്യാറായില്ല എന്നും ഇവർ ഇപ്പോഴും സ്കൂളിനുള്ളിൽ എത്തി കുട്ടികളെ ശാസിക്കുകയും, ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന് പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സ്ക്കൂളിലേക്ക് മാർച്ച് നടത്തി.