LiveTV

Live

Kerala

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്; "വേണ്ട ശിക്ഷ നടപ്പാക്കും"

സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് അനുവദിക്കുന്നത്

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്; "വേണ്ട ശിക്ഷ നടപ്പാക്കും"

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. ഏഴ് സഖാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പാക്കുമെന്നാണ് കത്തില്‍ പറയുന്നത്. വടകര പൊലീസ് സ്‌റ്റേഷനിലാണ് ഭീഷണി കത്ത് ലഭിച്ചത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്.

ഇതോടൊപ്പം പേരാമ്പ്ര എസ്‌.ഐ ഹരീഷിന്റെ നിലപാട് നാടിന് അപകടമാണ്. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് അനുവദിക്കുന്നത്. ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ വൈകാതെ കാണുമെന്നും കത്തില്‍ പറയുന്നു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചു.