LiveTV

Live

Kerala

കൊച്ചിയിലെ റോഡിലെ കുഴികള്‍ ഉടന്‍ അടക്കണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ റോഡുകളില്‍ ദിനംപ്രതി വാഹന അപകടങ്ങൾ വർദ്ധിക്കുകയാണന്നും കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങളാണ് കൂടുതലെന്നും കോടതി ചൂണ്ടികാട്ടി

കൊച്ചിയിലെ റോഡിലെ കുഴികള്‍ ഉടന്‍ അടക്കണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ റോഡിലെ കുഴികള്‍ ഉടന്‍ അടക്കണമെന്ന് ഹൈക്കോടതി. നികുതിയടക്കുന്ന ജനങ്ങള്‍ക്ക് എന്താണ് കോര്‍പറേഷന്‍ നല്‍കുന്നതെന്നും കോടതിയുടെ വിമര്‍ശനം. റോഡുകള്‍ നന്നാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കൊച്ചിയിലെ റോഡുകളില്‍ ദിനംപ്രതി വാഹന അപകടങ്ങൾ വർദ്ധിക്കുകയാണന്നും കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങളാണ് കൂടുതലെന്നും കോടതി ചൂണ്ടികാട്ടി. മഴ കാരണമാണ് റോസുകൾ നന്നാക്കാനാവാത്തതെന്നും പകൽ സമയത്ത് പണികൾ നടത്താനാവാത്ത സാഹചര്യമെന്നുമായിരുന്നു കോർപറേഷന്‍റെ വിശദീകരണം. പണി ചെയ്യുന്നതിന് കരാർ കൊടുത്തുന്നുണ്ടെങ്കിലും റോഡില്‍ ഈർപ്പം ഉള്ളതുകൊണ്ട് പണി ചെയ്യാനാവില്ലെന്നു കരാറുകാര്‍ അറിയിച്ചെന്നും കോർപ്പറേഷൻ കൊടതിയെ അറിയിച്ചു. പലപ്പോഴും വാട്ടര്‍ അതോറിറ്റിക്ക് റോഡ് പൊളിക്കുന്നതിന് അനുമതി കൊടുക്കുന്നത് പ്ലാനിങ്ങി ല്ലാതെയാണെന്ന് കോടതി കുറ്റപെടുത്തി. പണികള്‍ സമയബന്ധിതമായി തീർക്കാൻ എന്തു കൊണ്ട് വ്യവസ്ഥ വെയ്ക്കുന്നില്ലെന്നു കോടതി വിമര്‍ശിച്ചു. ഓരോ വർഷവും മഴ വരുന്നുമ്പോള്‍ റോഡുകൾ വീണ്ടും വീണ്ടും നന്നാക്കുന്നു. ലോകത്ത് ഒരിടത്തും ഇത്തരം സംഭവമുണ്ടാവില്ലന്നും കോടതി ചൂണ്ടികാട്ടി.

അപകടങ്ങൾ ഗുരുതരമായി ലോകം പരിഗണിക്കുമ്പോൾ നമ്മൾ വളരെ ചെറുതായി കാണുകയാണെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം. കാത്തു നിൽക്കാതെ അപകടങ്ങൾ ഒഴിവാക്കാൻ റോഡുകൾ പണിയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. റോഡ് അറ്റകുറ്റ പണികള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് ജി.സി.ഡി.എ കോടതിയെ അറിയിച്ചു. കുണ്ടന്നൂർ ജങ്ഷനിലും, വൈറ്റില ജങ്ഷനും അറ്റകുറ്റ പണികൾ നടന്നുകൊണ്ടിരിക്കുകണ്. ഇടപ്പള്ളി മുതലുള്ള ദേശീയ പാതയിലും അറ്റകുറ്റപണികൾ നടക്കുന്നുണ്ടന്ന പി.ഡബ്ല്യു.ഡി കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.