LiveTV

Live

Kerala

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി

പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജിലെ എട്ടംഗ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയത്

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി

കോട്ടയം പാറമ്പുഴയിൽ മീനച്ചിലാറ്റിൽ കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. മൂന്ന് വിദ്യാര്‍ഥികളെയാണ് കുളിക്കാനിറങ്ങിയതിനിടെ കാണാതായത്. സ്ഥലത്ത് ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാർത്ഥികളായി അലൻ, ഷിബിൻ, അശ്വിൻ എന്നിവരെ കാണാതായത്.

ഉച്ചയ്ക്ക് 2 മണിയോടെയാണ് പാറമ്പുഴ കിണറ്റുമൂട് തൂക്കുപാലത്തിന് സമീപം അപകടമുണ്ടായത്. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജിലെ എട്ടംഗ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയത്. ഇതിനിടയില്‍ ഒരു കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും വീഴുകയായിരുന്നു.