LiveTV

Live

Kerala

നടുക്കടലില്‍ മുങ്ങിയ ബോട്ടില്‍ നിന്ന് 10 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; ദൃശ്യങ്ങള്‍ മീഡിയവണിന്

നടുക്കടലില്‍ മുങ്ങിയ ബോട്ടില്‍ നിന്ന് 10 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി; ദൃശ്യങ്ങള്‍ മീഡിയവണിന്

മഹാചുഴലികാറ്റിൽ ലക്ഷദ്വീപിൽ കുടുങ്ങിപ്പോയ മത്സ്യ ബന്ധന ബോട്ട് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ നടുക്കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന 10 ജീവനക്കാരെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടിലുള്ളവർ രക്ഷപ്പെടുത്തി. ബോട്ട് മുങ്ങിത്താഴുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

തിരുവനന്തപുരം പൂവാർ സ്വദേശി അലകസാണ്ടറുടെ 60 ലക്ഷം വില വരുന്ന ബോട്ടാണ് പൂർണമായും കടലിൽ താഴ്ന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്നാണ് മത്സ്യബന്ധനബോട്ട് ലക്ഷദ്വീപ് കൽപേനിയിൽ അടുപ്പിച്ചത്. തുടർന്ന് ഇന്നലെ ഉടമസ്ഥരെത്തി കന്യാകുമാരിയിലേക്ക് കൊണ്ടുപോകും വഴിയാണ് കടലിൽ മുങ്ങിപ്പോയത്.

കാറ്റും തിരയും ശക്തമായ‌ സാഹചര്യത്തിൽ ബോട്ടിന്റെ എഞ്ചിൻ റൂമിൽ വെള്ളം കയറി ബോട്ട് രണ്ടായി പിളരുകയുന്നു. കടലിലേക്ക്‌ താഴ്ന്നു പോവുകയായിരുന്ന ബോട്ടിലെ ജീവനക്കാരെ വലയും കയറുമുപയോഗിച്ചാണ് മറ്റു ബോട്ടിലേക്കു മാറ്റിയത്.

ലക്ഷദ്വീപിൽ നിന്നും 130 നോട്ടിക്കൽ, മൈൽ ദൂരെ വെച്ചാണ് അപകടമുണ്ടായത്. ഏകദേശം 2000 മീറ്റർ ആഴമുള്ള കടലിലേക്കാണ് ബോട്ട് താഴ്ന്നത്.