LiveTV

Live

Kerala

ഇബ്രാഹിംകുഞ്ഞിനെതിരായ ഹരജി: ചന്ദ്രിക പത്രത്തിന്‍റെ അക്കൌണ്ടിലേക്ക് 10 കോടി വന്നുവെന്ന് വിജിലന്‍സ്

പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി 10 കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.

ഇബ്രാഹിംകുഞ്ഞിനെതിരായ ഹരജി: ചന്ദ്രിക പത്രത്തിന്‍റെ അക്കൌണ്ടിലേക്ക് 10 കോടി വന്നുവെന്ന് വിജിലന്‍സ്

മുസ്‍ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ അക്കൌണ്ടിലേക്ക് 10 കോടി വന്നിട്ടുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയിൽ. അഴിമതി പണം വെളുപ്പിക്കാൻ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന് കാണിച്ചുള്ള ഹരജി പരിഗണിക്കവെയാണ് വിജിലന്‍സ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പ്രാഥമിക പരിശോധന നടത്തിയെന്നും കൂടുതൽ പരിശോധനക്കായി സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

അഴിമതി പണം വെളുപ്പിക്കാൻ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹരജിയിൽ എൻഫോഴ്സ്മെൻറിനെ കക്ഷി ചേർക്കണമെന്ന് കോടതി നിർദേശം നൽകി. വിജിലൻസിന്റെ പരിധിയിൽ മാത്രം വരുന്ന കേസല്ല ഇതെന്നും കോടതി അഭിപ്രായപ്പെട്ടു.

അഴിമതി പണം വെളുപ്പിക്കാൻ മുന്‍മന്ത്രി പത്രത്തിന്‍റെ രണ്ട് അക്കൗണ്ടുകളിലേക്കായി 10 കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയ കാലത്ത് 2016 നവംബര്‍ 16ന് പത്രത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പി.എ അബ്ദുല്‍ സമീര്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മാര്‍ക്കറ്റ് റോഡ് ബ്രാഞ്ചിലെ ചന്ദ്രികയുടെ പേരിലുള്ള അക്കൗണ്ടില്‍ 10 കോടി രൂപയും എസ്.ബി.ഐ കലൂര്‍ ശാഖയില്‍ വന്‍തുകയും നിക്ഷേപിച്ചതായാണ് ഹരജിയിലെ ആരോപണം.

മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജുമായി ചേർന്ന് നടത്തിയ പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയിൽ നിന്നും ലഭിച്ച തുക വെളുപ്പിക്കലാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് ഹരജിയില്‍ പറയുന്നു. പാലാരിവട്ടം പാലം അഴിമതി അന്വേഷണത്തിൽ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നുമാണ് ഹരജിയിലെ ആവശ്യം. സർക്കാർ അനുമതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നാണ് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയിൽ നിന്നും ലഭിച്ച തുക പണം വെളുപ്പിക്കുന്നതിനായാണ് ഇത്തരത്തില്‍ പണം നിക്ഷേപിച്ചതെന്ന് ഹരജിയില്‍ പറയുന്നു. പാലാരിവട്ടം പാലം അഴിമതി അന്വേഷണ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.