ശബരിമലയിൽ കോടതി വിധി നടപ്പാക്കുകയെന്നത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് യെച്ചൂരി
സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ എന്ത് വേണമെന്ന് കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നും യെച്ചൂരി പറഞ്ഞു

ശബരിമലയിൽ കോടതി വിധി നടപ്പാക്കുകയെന്നത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ എന്ത് വേണമെന്ന് കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നും യെച്ചൂരി പറഞ്ഞു.
ശബരിമല വിധി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് പറഞ്ഞു. മണ്ഡലകാലം സമാധാനപരമായി മുന്നോട്ട് പോകണം. സമാധാനമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കണ്ടതെന്നും വിജയരാഘവന് പറഞ്ഞു.