LiveTV

Live

Kerala
live

ശബരിമല വിധിക്ക് സ്റ്റേയില്ല, ഹരജികള്‍ വിശാല ബെഞ്ചിന്- Live Blog

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് വിട്ടു. നിലവിലെ ഉത്തരവിന് സ്റ്റേ ഇല്ല.

 ശബരിമല വിധിക്ക് സ്റ്റേയില്ല, ഹരജികള്‍ വിശാല ബെഞ്ചിന്- Live Blog

സുപ്രീം കോടതി വിധി ഏത് സന്ദര്‍ഭത്തിലും അംഗീകരിക്കും-കടകംപള്ളി സുരേന്ദ്രന്‍

Last updated

സുപ്രീം കോടതി വിധി യുഡിഎഫ് നിലപാടിനുള്ള അംഗീകാരം-രമേശ് ചെന്നിത്തല

Last updated

ശബരിമല വിധി; രാഹുല്‍ ഈശ്വറിന് പറയാനുള്ളത്

Last updated

ശബരിമല വിധി സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍

Last updated

ശബരിമലയിൽ കോടതി വിധി നടപ്പാക്കുക സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരി

ശബരിമലയിൽ കോടതി വിധി നടപ്പാക്കുക സർക്കാരിന്റെ ഉത്തരവാദിത്വം. സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ എന്ത് വേണമെന്ന് കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരി.

Last updated

കോടതി വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷയുണ്ട്- ശബരിമല തന്ത്രി കണ്ഠരര് രാജീവര്

Last updated

കോടതി വിധിയെ സ്വാഗതം ചെയ്ത് പന്തളം കുടുംബാംഗം ശശികുമാര വര്‍മ്മ

Last updated

സുപ്രീം കോടതി വിധിയെ മാനിക്കുന്നു- മുല്ലപ്പള്ളി രാമചന്ദ്രന്‍

Last updated

വിശ്വാസികളോടൊപ്പം നിന്ന യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞു- ഉമ്മന്‍ ചാണ്ടി

Last updated

ഏഴംഗ ബെഞ്ചിലേക്ക് കേസ് വിട്ടത് രാഷ്ട്രീയ പ്രേരിതം- കനകദുര്‍ഗ്ഗ

Last updated

ശബരിമല സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്

ശബരിമല സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ദുരഭിമാനം വെടിയാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും പുനപരിശോധന വിധി വരുന്നത് വരെ വിധി നടപ്പിലാക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എം.ടി രമേശ് പറഞ്ഞു. പതിവുപോലെ ശബരിമല അവിശ്വാസികളുടെ കേന്ദ്രമാക്കി മാറ്റിയാൽ പ്രത്യാഘാതം ഉണ്ടാകും. വിശ്വാസം വ്രണപ്പെടുത്തുന്ന സമീപനം ഉണ്ടാകരുതെന്നും എം.ടി രമേശ് പ്രതികരിച്ചു.

Last updated

അന്തിമ വിധി വരുന്നത് വരെ യുവതി പ്രവേശനം പാടില്ല - വെള്ളാപ്പള്ളി നടേശന്‍

ഏഴംഗ ബെഞ്ചിന്റെ വിധി അന്തിമമാണെന്നും വിധി വരുന്നത് വരെ യുവതി പ്രവേശനം പാടില്ല എന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കേണ്ടതില്ല എന്നും ഇത് വ്യക്തിപരമായ അഭിപ്രായമാണെന്നും വെള്ളാപള്ളി പറഞ്ഞു. വിശാല ബെഞ്ചിന് വിട്ടപ്പോൾ നിലവിലെ വിധി സ്റ്റേ ചെയ്തതിന് തുല്യമായി. സർക്കാർ ഒരു തരത്തിലും പ്രതിസന്ധിയിൽ ആകില്ല. സുപ്രീം കോടതി വിധി എന്തായാലും സർക്കാർ നടപ്പിലാക്കിയേ മതിയാകൂവെന്നും വെള്ളാപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Last updated

ദേവസ്വം ബോർഡ് വിശ്വാസികള്‍ക്കൊപ്പം- നിയുക്ത ദേവസ്വം ബോർഡ് പ്രസിഡന്‍റിന്റെ പ്രതികരണം

Last updated

ശബരിമല വിധി; സുപ്രീം കോടതി അഭിഭാഷകന്‍ എം.ആര്‍ അഭിലാഷ് സംസാരിക്കുന്നു

Last updated

ശബരിമല വിധി; കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു

Last updated

ഇത് വിശ്വാസികളുടെ വിജയമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

Last updated

വിശ്വാസികളായ കൂടുതൽ യുവതികൾ ഇത്തവണയും ശബരിമലയിലേക്ക് പോകുമെന്ന് കഴിഞ്ഞ തവണ ദർശനം നടത്തിയ മഞ്ജു

വിശ്വാസികളായ കൂടുതൽ യുവതികൾ ഇത്തവണയും ശബരിമലയിലേക്ക് പോകുമെന്ന് കഴിഞ്ഞ തവണ ദർശനം നടത്തിയ മഞ്ജു. വ്യക്തിപരമായ കാരണങ്ങളാൽ ഇത്തവണ ശബരിമല ദർശനത്തിനില്ല. എന്നാൽ പോകാനാഗ്രഹിക്കുന്നവർക്ക് പൂർണ പിന്തുണ നൽകുമെന്നും മഞ്ജു പറഞ്ഞു. യുവതികൾക്ക് സുഗമമായി ദർശനം നടത്താൻ സർക്കാർ ഇടപെടണമെന്നും മഞ്ജു പറഞ്ഞു.

 ശബരിമല വിധിക്ക് സ്റ്റേയില്ല, ഹരജികള്‍ വിശാല ബെഞ്ചിന്- Live Blog

Last updated

ശബരിമല ഹര്‍ജി ഏഴ് അംഗ ബെഞ്ചിലേക്ക് വിട്ടുകൊണ്ടുള്ള വിധി സ്വാഗതാര്‍ഹമെന്ന് എന്‍.എസ്.എസ്

ശബരിമല ഹര്‍ജി ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷതീരുമാന പ്രകാരം വിപുലമായ ഏഴ് അംഗ ബെഞ്ചിലേക്ക് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ് എന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മൂന്ന് ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനി നടപ്പിലാക്കുന്നത്. വിശ്വാസത്തിന്റെയും വിശ്വാസസമൂഹത്തിന്റെയും വിജയമായിട്ടാണ് ഈ വിധിയെ കാണുന്നതെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.

 ശബരിമല വിധിക്ക് സ്റ്റേയില്ല, ഹരജികള്‍ വിശാല ബെഞ്ചിന്- Live Blog

Last updated

കോടതി വിധി സ്വാഗതം ചെയ്യുന്നു, യു.ഡി.എഫ് നിലപാടിനുള്ള അംഗീകാരമാണ് വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കോടതി വിധി സ്വാഗതം ചെയ്യുന്നു, യു.ഡി.എഫ് നിലപാടിനുള്ള അംഗീകാരമാണ് വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെയുള്ള വിധി ആത്യന്തികം എന്നായിരുന്നു സർക്കാർ വാദം. ഏഴ് അംഗ ബെഞ്ചിന് വിട്ടതോടെ കേസ് വീണ്ടും വാദിക്കാനുള്ള അവസരം കൈവന്നിരിക്കുന്നു. യുവതികളെ പൊലീസ് സുരക്ഷയോടെ ശബരിമലക്ക് കൊണ്ടുവന്ന് മണ്ഡലകാലത്ത് പ്രശ്നമുണ്ടാക്കരുത്. സ്റ്റേ ഇല്ലെങ്കിലും സർക്കാർ ധൃതി പിടിക്കരുത്, അല്ലെങ്കിൽ വൻ തിരിച്ചടിയുണ്ടാകും. വിശ്വാസികളുടെ വികാരങ്ങളെ സുപ്രീം കോടതി കണക്കിലെടുത്തുവെന്നും സർക്കാർ നിർബന്ധിച്ച് യുവതികളെ കൊണ്ടുപോകരുത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 ശബരിമല വിധിക്ക് സ്റ്റേയില്ല, ഹരജികള്‍ വിശാല ബെഞ്ചിന്- Live Blog

Last updated

നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്ന് കനക ദുർഗ്ഗ

വിധി നിരാശപ്പെടുത്തുന്നില്ല, രാഷ്ട്രീയവൽക്കരിച്ചതെന്ന് കനക ദുർഗ്ഗ. വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്നും കനക ദുർഗ്ഗ.

 ശബരിമല വിധിക്ക് സ്റ്റേയില്ല, ഹരജികള്‍ വിശാല ബെഞ്ചിന്- Live Blog

Last updated

ശക്തമായ വിയോജന കുറിപ്പെഴുതി ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍. വിധി അട്ടിമറിക്കാനുള്ള സംഘടിത ശ്രമം അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് നരിമാന്‍.

 ശബരിമല വിധിക്ക് സ്റ്റേയില്ല, ഹരജികള്‍ വിശാല ബെഞ്ചിന്- Live Blog

ശബരിമല; ഭരണഘടന ബെഞ്ചിന്‍റെ നിരീക്ഷണങ്ങള്‍

Last updated

കോടതിയില്‍ ഉന്നയിക്കാത്ത മുസ്ലിം സ്ത്രീ പള്ളിപ്രവേശം പരാമര്‍ശിക്കുന്നത് എന്തിനെന്ന് വിയോജിച്ച് ജഡ്ജിമാര്‍

Last updated

ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡൂം നരിമാനും വിയോജിപ്പ് രേഖപ്പെടുത്തി.

Last updated

നിലവിലെ യുവതി പ്രവേശ വിധിക്ക് സ്റ്റേയില്ല

Last updated

ശബരിമല യുവതി പ്രവേശവിധിക്ക് സ്റ്റേയില്ല

Last updated

സ്ത്രീ പ്രവേശന വിധി ഏഴംഗ വിശാല ബെഞ്ചിന് വിട്ടു

Last updated

ആരാധനക്ക് സ്ത്രീക്കും പുരുഷനും തുല്യ അവകാശം. മതപരമായ ആചാരങ്ങള്‍ പൊതുക്രമത്തിന് എതിരാകരുത്

Last updated

ചീഫ് ജസ്റ്റിസ് വിധി വായിക്കുന്നു. ശബരിമല വിധി പ്രസ്താവം തുടങ്ങി

Last updated

ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ കോടതിയില്‍ ബെഞ്ച് ചേര്‍ന്നു, വിധികളില്‍ ജഡ്ജിമാര്‍ ഒപ്പുവെക്കുന്നു

Last updated

കോടതി മുറി തുറന്നു. ഹരജിയില്‍ വിധി ഉടന്‍

Last updated

പുനഃപരിശോധന വിധി അല്‍പ്പസമയത്തിനകം

ശബരിമല യുവതീപ്രവേശ വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ 5 അംഗ ഭരണഘടനാ ബെഞ്ച് അല്‍പ്പസമയത്തിനകം തീരുമാനം പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി 6ന് വാദം കേട്ടിരുന്നു.

ശബരിമല വിധി; സര്‍ക്കാരിന് നിര്‍ണ്ണായകം

ശബരിമല; മുന്‍ പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ പ്രതികരിക്കുന്നു

ശബരിമലയിലെ ചരിത്ര വിധിയില്‍ പറയുന്നതെന്തെല്ലാം?

ശബരിമല വിധിയുടെ ചരിത്രത്തിലേക്ക്... അറിയേണ്ടതെല്ലാം

ശബരിമല വിധി; കാസർകോട് ജില്ലയിൽ സുരക്ഷ ശക്തമാക്കി, സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷണത്തില്‍

ശബരിമല പുനഃപരിശോധനാ ഹരജിയിൽ സുപ്രീംകോടതി വിധി വരാനിരിക്കെ മുൻ കരുതൽ നടപടിയായി കാസർകോട് ജില്ലയിൽ സുരക്ഷ ശക്തമാക്കി. 35 സ്ഥലങ്ങളില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം 40 മൊബൈല്‍ പാട്രോളിങ് യൂണിറ്റും 26 ബൈക്ക് പാട്രോളിങ് യൂണിറ്റും ജില്ലയിൽ പ്രത്യേക പെട്രോളിംഗ് നടത്തും. കൂടാതെ 30 സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ശബരിമലയില്‍ സംഭവിച്ചതെന്ത്? നാള്‍വഴികള്‍...

ശബരിമല വിധി ഇന്ന്... രാജ്യം ഉറ്റു നോക്കുന്നതെന്ത്?

Last updated