LiveTV

Live

Kerala

വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്ന് കനകദുർഗ്ഗ

വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ

വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്ന് കനകദുർഗ്ഗ

സ്ത്രീ പ്രവേശനവിധി രാഷ്ട്രീയവൽക്കരിച്ചതെന്ന് കനക ദുർഗ്ഗ.വിധി നിരാശപ്പെടുത്തുന്നില്ല. വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെ. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്നും കനകദുർഗ്ഗ പറഞ്ഞു.

വിശ്വാസികളായ കൂടുതൽ യുവതികൾ ഇത്തവണയും ശബരിമലയിലേക്ക് പോകുമെന്ന് കഴിഞ്ഞ തവണ ദർശനം നടത്തിയ മഞ്ജുവും പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ ഇത്തവണ ശബരിമല ദർശനത്തിനില്ല. എന്നാൽ പോകാനാഗ്രഹിക്കുന്നവർക്ക് പൂർണ പിന്തുണ നൽകും. യുവതികൾക്ക് സുഗമമായി ദർശനം നടത്താൻ സർക്കാർ ഇടപെടണമെന്നും മഞ്ജു പറഞ്ഞു.