LiveTV

Live

Kerala

നിയമസഭാ ടിവിയുടെ ലോഗോ പ്രകാശനവും വെബ് സ്ട്രീമിങ് ഉദ്ഘാടനവും ബഹിഷ്കരിച്ച് മുസ്‌ലിം ലീഗ്‌ 

പരിപാടിയോട് അനുബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ലീഗ് നേതാക്കളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി.

നിയമസഭാ ടിവിയുടെ ലോഗോ പ്രകാശനവും വെബ് സ്ട്രീമിങ് ഉദ്ഘാടനവും ബഹിഷ്കരിച്ച് മുസ്‌ലിം ലീഗ്‌ 

നിയമസഭാ ടിവിയുടെ ലോഗോ പ്രകാശനവും വെബ് സ്ട്രീമിങ് ഉദ്ഘാടനവും മുസ്‍ലീം ലീഗ് ബഹിഷ്കരിച്ചു. പരിപാടിയോട് അനുബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ലീഗ് നേതാക്കളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി.

മുഖ്യമന്ത്രിയും സ്പീക്കറുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ, സ്പീക്കറായിരിക്കെ മരണപ്പെട്ട സീതി സാഹിബ് എന്നിവരെ സംബന്ധിച്ച് ഒരു പരാമര്‍ശവും നിയമസഭയുടെ ചരിത്രത്തെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ഇല്ലെന്ന് ലീഗ് നേതാക്കള്‍ പരാതിപ്പെട്ടു.

ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിനെ അവഗണിച്ചെന്നും ആക്ഷേപമുണ്ട്. സ്പീക്കറെ പ്രതിഷേധം അറിയിച്ച ശേഷമാണ് ലീഗ് എം.എല്‍.എമാര്‍ വേദി വിട്ടത്.