LiveTV

Live

Kerala

ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്

ഫാത്തിമയുടെ മരണത്തിൽ സത്യം പുറത്തു വരണമെന്നും നീതി നടപ്പാക്കണമെന്നും ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു

ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്

മദ്രാസ് ഐ.ഐ.ടിയിൽ മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഫാത്തിമക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ തെരുവിലിറങ്ങി. സെൻട്രൽ ക്രൈം ബ്രാഞ്ച് അഡീഷണൽ കമീഷണർ ഈശ്വര മൂർത്തിയ്ക്കാണ് അന്വേഷണ ചുമതല. അധ്യാപകൻ സുദർശൻ ൾപ്പെടെ 25 പേരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഒന്നും കണ്ടെത്താനായിട്ടില്ല. പ്രത്യേക ശ്രദ്ധ ഈ കേസിൽ നൽകുന്നുണ്ടെന്ന് കമ്മീഷണർ എ.കെ. വിശ്വനാഥൻ പറഞ്ഞു. ഫാത്തിമ കേസിൽ നീതി ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകൾ ഇന്ന് ഐ.ഐ.ടിയിലേക്ക് മാർച്ച് നടത്തി.

ക്യാമ്പസിനുള്ളിൽ മതപരമായ വേർതിരിവുണ്ടെന്ന ആരോപണം ഐ.ഐ.ടി നിഷേധിച്ചു. ആത്മഹത്യ കുറിപ്പുള്ള ഫാത്തിമയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫാത്തിമയുടെ മരണത്തിൽ സത്യം പുറത്തു വരണമെന്നും നീതി നടപ്പാക്കണമെന്നും ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ആത്മഹത്യ പ്രശ്നത്തിൽ നീതി ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.