LiveTV

Live

Kerala

ശബരിമല കേസുകളില്‍ അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ ഫീസ് ഇനത്തില്‍ ഇതുവരെ നല്‍കിയത് 21 ലക്ഷം 

വിവിധ കേസുകളിലായി നാല് അഭിഭാഷകരാണ് സംസ്ഥാനസര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

ശബരിമല കേസുകളില്‍ അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ ഫീസ് ഇനത്തില്‍ ഇതുവരെ നല്‍കിയത് 21 ലക്ഷം 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളില്‍ അഭിഭാഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫീസ് ഇനത്തില്‍ ഇതുവരെ നല്‍കിയത് 21 ലക്ഷം രൂപ. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അനുവദിച്ച തുക ഉള്‍പ്പെടാതെയുള്ള കണക്കാണിത്. വിവിധ കേസുകളിലായി നാല് അഭിഭാഷകരാണ് സംസ്ഥാനസര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 15 തവണയാണ് സര്‍ക്കാരിന് വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായത്. സ്റ്റാന്റിങ് കൗണ്‍സില്‍ ജി പ്രകാശിനെ കൂടാതെ വി. ഗിരി, ജയ്ദീപ് ഗുപ്ത, വിജയ് ഹന്‍സാരിക എന്നിവരാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്. ഒരു തവണ മാത്രം ഹാജരായ വി ഗിരിക്ക് 110,000 രൂപ പ്രതിഫലമായി നല്‍കിയപ്പോള്‍ സന്ദീപ്‌ ഗുപ്ത 13 ലക്ഷത്തി 20000 രൂപ പ്രതിഫലമായി കൈപ്പറ്റി.

ഒടുവില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ വിജയ് ഹന്‍സാരികക്ക് 3 തവണയായി 6 ലക്ഷത്തി 80000 രൂപ പ്രതിഫലമായി നല്‍കി. വിവരാവകാശ പ്രവര്‍ത്തകനായ എസ് ധനരാജിന് ലഭിച്ച മറുപടിയിലാണ് സര്‍ക്കാര്‍ ഫീസിനത്തില്‍ നല്‍കിയ തുക വ്യക്തമാക്കിയത്.