LiveTV

Live

Kerala

ജെ.എന്‍.യു സമരത്തിന് ഐക്യദാര്‍ഢ്യം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കേന്ദ്രമന്ത്രിക്കെതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധം

 ജെ.എന്‍.യു സമരത്തിന് ഐക്യദാര്‍ഢ്യം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കേന്ദ്രമന്ത്രിക്കെതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധം

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കേന്ദ്ര സഹമന്ത്രി സ‍ഞ്ജയ് ധോത്രക്കെതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധം. ജെ.എന്‍.യുവിലെ വിദ്യാര്‍ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം നടത്തിയത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യൂണിവേഴ്സിറ്റിയില്‍ ഒരു ലേണിങ് സെന്ററിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. മന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് തേഞ്ഞിപ്പാലം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജെ.എന്‍.യു വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

ജെ.എന്‍.യുവില്‍ സമരം ശക്തമാകുന്നു
Also Read

ജെ.എന്‍.യുവില്‍ സമരം ശക്തമാകുന്നു

പുതിയ ഹോസ്റ്റൽ കരട് നിയമാവലിക്കെതിരെയാണ് വിദ്യാര്‍ഥി സമരം. ഹോസ്റ്റല്‍ ഫീസ് 300 ശതമാനമാണ് വര്‍ധിപ്പിച്ചത്. അതോടൊപ്പം സഞ്ചാര നിയന്ത്രണം, വസ്ത്രധാരണ നിയന്ത്രണം, സംവരണ അട്ടിമറി എന്നിവക്കിടയാക്കുന്നതാണ് പുതിയ ഹോസ്റ്റൽ കരട് നിയമാവലിയെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.