LiveTV

Live

Kerala

ശബരിമല യുവതീ പ്രവേശനം; വിധിക്ക് സ്റ്റേ ഇല്ല, പുനഃപരിശോധന ഹരജികള്‍ ഏഴംഗ ബഞ്ചിന് വിട്ടു

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്

ശബരിമല യുവതീ പ്രവേശനം;  വിധിക്ക് സ്റ്റേ ഇല്ല, പുനഃപരിശോധന ഹരജികള്‍ ഏഴംഗ ബഞ്ചിന് വിട്ടു

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് വിട്ടു. നിലവിലെ ഉത്തരവിന് സ്റ്റേ ഇല്ല. മറ്റ് മതങ്ങളിലും സമാന പ്രശ്നങ്ങളുണ്ട്. മതപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോയെന്ന് പരിശോധിക്കണം. ആചാരങ്ങള്‍ നിശ്ചയിക്കുന്നത് മത നേതാക്കളാണോയെന്നതും പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മതപരമായ കാര്യങ്ങളില്‍ കോടതിയുടെ ഇടപെടല്‍, ശബരിമലയിലെ യുവതി പ്രവേശനം, മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാര്‍സി സ്ത്രീകളുടെ അവകാശം എന്നിവയാണ് ഏഴംഗ ബഞ്ചിന്റെ ഭരണഘടന വിഷയങ്ങള്‍.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ആര്‍.എഫ് നരിമാനും വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി. വിധികള്‍ അട്ടിമറിക്കാനുള്ള സംഘടിതശ്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ശബരിമല യുവതീ പ്രവേശനക്കേസിന്റെ നാള്‍ വഴികളിലൂടെ
Also Read

ശബരിമല യുവതീ പ്രവേശനക്കേസിന്റെ നാള്‍ വഴികളിലൂടെ

കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം കേൾക്കൽ പൂർത്തിയായ കേസിലാണ് 9 മാസത്തിന് ശേഷം ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.

യുവതീപ്രവേശനത്തെ നേരത്തെ എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ബഞ്ചിലുണ്ട്. യുവതീ പ്രവേശനത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൊതുവേദിയിൽ തന്നെ വ്യക്‌തമാക്കിയിരുന്നു. ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എന്‍ ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ബഞ്ചിലെ മറ്റുള്ളവര്‍. യുവതീ പ്രവേശനത്തെ നേരത്തേ എതിര്‍ത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹരജി‌യില്‍ വാദം കേള്‍ക്കവേ മലക്കം മറിഞ്ഞിരുന്നു. സംസ്ഥാനസര്‍ക്കാര്‍ യുവതീപ്രവേശത്തെ അനുകൂലിച്ച മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ‌ചെയ്തു.