LiveTV

Live

Kerala

കൊല്ലത്ത് രണ്ടു വയസുകാരിയെ അര്‍ധ സഹോദരൻ പീഡിപ്പിച്ചു

പെണ്‍കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി

കൊല്ലത്ത് രണ്ടു വയസുകാരിയെ അര്‍ധ സഹോദരൻ പീഡിപ്പിച്ചു

കൊല്ലം കടയ്ക്കലിൽ രണ്ടു വയസുകാരിയെ അര്‍ധ സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സഹോദരനെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യസ്ഥിതി മോശമായ കുട്ടി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മാതാവ് വീട്ടിലില്ലാത്ത സമയത്ത് സഹോദരൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്ളാസ്റ്റിക്ക് ശേഖരണം നടത്തിയിരുന്ന ഹരിതകർമ്മ സേനാംഗങ്ങൾ അടച്ചിട്ട വീടിനുള്ളിൽ നിന്ന് കുഞ്ഞിന്‍റെ നിലവിളി കേട്ടു. വീടിൻറെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിൽ വാതിൽ ചവിട്ടിതുറക്കുകയായിരുന്നു.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച സഹോദരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ചു. ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിൽ നടത്തിയ പരിശോധയിൽ കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ പരുക്കേറ്റതായി കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കും മാറ്റി. കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.