LiveTV

Live

Kerala

കാസര്‍കോട് ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്  ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന്‍ കാസര്‍കോട് രാവണേശ്വരം സ്വദേശി വൈശാഖ് (25) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി 07.45 ഓടെയായിരുന്നു അപകടം. കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാനാണ് മരിച്ച വൈശാഖ്. കരാട്ടെ ക്ലാസ് കഴിഞ്ഞ് കാഞ്ഞങ്ങാട് നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. നായ ബൈക്കിന് കുറുകെ ചാടിയതാണ് അപകടകാരണം.