LiveTV

Live

Kerala

ലോക്കർ ഇറക്കാനെത്തിയ ബാങ്ക് ജീവനക്കാരെ സി.ഐ.ടി.യു തൊഴിലാളികള്‍ മർദ്ദിച്ചെന്ന് പരാതി

ലോക്കർ ഇറക്കാനെത്തിയ ബാങ്ക് ജീവനക്കാരെ സി.ഐ.ടി.യു തൊഴിലാളികള്‍ മർദ്ദിച്ചെന്ന് പരാതി

ഇടുക്കി അണക്കരയില്‍ പുതുതായി ആരംഭിക്കുന്ന സഹകരണ ബാങ്കിലേക്ക് ലോക്കർ ഇറക്കാനെത്തിയ ബാങ്ക് ജീവനക്കാരെയും ഏജന്‍സി ജീവനക്കാരെയും സി.ഐ.ടി.യു ലോഡിംഗ് തൊഴിലാളികള്‍ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. പരിക്കേറ്റ ഏഴ് പേർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. വണ്ടന്‍മേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇന്നലെ രാത്രിയിലാണ് സംഭവം. കട്ടപ്പന സഹകരണ സൊസൈറ്റി അണക്കരയില്‍ പുതുതായി ആരംഭിക്കുന്ന ബാങ്കിലേക്ക് ലോക്കർ കൊണ്ടുവന്ന ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെയുള്ളവർക്കാണ് ക്രൂരമർദനമേറ്റത്. കൂടെയുണ്ടായിരുന്ന ലോക്കർ ഏജന്‍സിയുടെ ജീവനക്കാർക്കും മർദ്ദനമേറ്റു. പ്രകോപനമില്ലാതെയാണ് വാഹനം തടഞ്ഞ് കമ്പിവടിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍ ആക്രമിച്ചതെന്നും ഇവർ പറയുന്നു.

ബാങ്ക് സെക്രട്ടറിയുള്‍പ്പെടെ ഏഴ് പേർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്ക് പരിക്കേറ്റ തൃശൂർ സ്വദേശി രമേശിന്റെ പരിക്ക് ഗുരുതരമാണ്. എന്നാല്‍ ബാങ്ക് ജീവനക്കാർ ആക്രമിച്ചുവെന്ന് ആരോപിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍ പുറ്റടിയിലെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ വണ്ടന്‍‍മേട് പൊലീസ് അന്വേഷണം ആരംഭിച്ചു.