LiveTV

Live

Kerala

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്

ആൾ ഇന്ത്യ പീപ്പിൾസ് ഫോറം, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബെർട്ടീസ്, നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ്‌ എന്നീ സംഘടനകൾ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിലാണ് പരാമർശം.

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന്  വസ്തുതാന്വേഷണ റിപ്പോർട്ട്

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് മനുഷ്യാവകാശ സംഘടനകളുടെ വസ്തുതാന്വേഷണ റിപ്പോർട്ട്. ആൾ ഇന്ത്യ പീപ്പിൾസ് ഫോറം, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബെർട്ടീസ്, നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ്‌ എന്നീ സംഘടനകൾ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിലാണ് പരാമർശം.

അട്ടപ്പാടി മേലെ മഞ്ചിക്കണ്ടിയില്‍ കഴിഞ്ഞ മാസം 28, 29 ദിവസങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത് എന്ന പൊലീസ് വാദം തെറ്റാണെന്ന് വസ്തുതാന്വേഷണ സംഘം പറയുന്നു. 27ന് ദീപാവലി ദിവസമാണ് ഇവരെ കൊന്നത്. ദീപാവലിക്കിടെ പടക്കങ്ങള്‍ പൊട്ടുമ്പോള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ഥികളുടെ മാവോയിസ്റ്റ് ആഭിമുഖ്യം തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റി; യു.എ.പി.എ ചുമത്തിയത് തെറ്റെന്നും സി.പി.എം
Also Read

വിദ്യാര്‍ഥികളുടെ മാവോയിസ്റ്റ് ആഭിമുഖ്യം തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റി; യു.എ.പി.എ ചുമത്തിയത് തെറ്റെന്നും സി.പി.എം

മരിച്ചവരുടെ മാവോയിസ്റ്റ് ബന്ധം പോലും വ്യക്തമാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മൃതദേഹം പുഴുവരിച്ച നിലയിലാണ്. ഇതിന്റെ പഴക്കം പരിശോധിച്ചിട്ടില്ല. സുപ്രിംകോടതിയുടെ മാർഗനിർദ്ദേശങ്ങളിൽ ഒന്നു പോലും പാലിച്ചില്ലെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് സംഘടനകളിലെ ഏഴ് പേരടങ്ങിയ സംഘമാണ് വസ്തുതാന്വേഷണം നടത്തിയത്. വിശദമായ വസ്തുതാന്വേഷണ റിപ്പോർട്ട് പിന്നീട് പുറത്തിറക്കും.