LiveTV

Live

Kerala

മാവോയിസ്റ്റ് വേട്ട; മൃതദേഹങ്ങള്‍ സംസ്കരിക്കാം, പൊലീസുകാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം

ആയുധങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മാവോയിസ്റ്റ് വേട്ട; മൃതദേഹങ്ങള്‍ സംസ്കരിക്കാം, പൊലീസുകാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം

മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് കുറ്റകൃത്യങ്ങള്‍ ഉണ്ടായോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി. പൊലീസുകാര്‍ എന്തെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കണം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനും കോടതി അനുമതി നല്‍കി.

പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മണിവാസകത്തിെൻറ സഹോദരി ലക്ഷ്മിയും കാര്‍ത്തിയുടെ സഹോദരന്‍ മുരുകേശനും നല്‍കിയ ഹരജികളിലാണ് ഏറ്റുമുട്ടൽ സംബസിച്ച് അന്വേഷണം നടത്താൻ കോടതി നിർദേശം നൽകിയത്. ഏറ്റുമുട്ടലിനു ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്ന് കോടതി നിർദേശിച്ചു.

2004 ഫെബ്രുവരിയില്‍ ഒഡീഷയിലെ കോരാപ്പുട്ട് ജില്ലാ ആയുധശേഖരം ആക്രമിച്ച് തട്ടിയെടുത്ത എ.കെ 47 തോക്കുകളും 0.303 റൈഫിളുകളും ഉപയോഗിച്ചാണ് മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. മാവോയിസ്റ്റുകളുടെ മരണകാരണം ഏറ്റുമുട്ടലാണെന്ന് പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നുണ്ട് ന് സർക്കാർ അറിയിച്ചിരുന്നു.

തുടർന്നാണ് കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ വിരലടയാളങ്ങൾ ശേഖരിക്കണമെന്ന് കോടതി നിർദേശം നൽകിയത്. സംഭവം പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

എന്നാൽ ഏറ്റുമുട്ടലിനുണ്ടായ സാഹചര്യങ്ങളും മരണ കാരണവും വിശദമായി അന്വോഷിക്കണമെന്നും ഏറ്റുമുട്ടലിൽ പോലീസിന്റെ ഭാഗത്തു നിന്ന് കുറ്റകൃത്യങ്ങൾ ഉണ്ടായോ എന്നും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. പരിശോധന ഫലം ഉടൻ സെഷൻസ് കോടതിക്ക് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.