LiveTV

Live

Kerala

പ്രളയ പുനര്‍നിര്‍മാണത്തിനായുള്ള ലോകബാങ്ക് വായ്പ വകമാറ്റി ചെലവഴിച്ച കാര്യം സമ്മതിച്ച് സര്‍ക്കാര്‍

സ്പീക്കറെ പ്രതിപക്ഷം അപമാനിച്ചെന്ന ആരോപണ ഉയര്‍ന്നതോടെ സഭയില്‍ ഭരണപ്രതിപക്ഷ ബഹളവും ഉണ്ടായി

പ്രളയ പുനര്‍നിര്‍മാണത്തിനായുള്ള ലോകബാങ്ക്  വായ്പ വകമാറ്റി ചെലവഴിച്ച കാര്യം  സമ്മതിച്ച് സര്‍ക്കാര്‍

പ്രളയ പുനര്‍നിര്‍മാണത്തിനായി ലോക ബാങ്ക് നല്‍കിയ വായ്പ വകമാറ്റി ചിലവഴിച്ച കാര്യം പരോക്ഷമായി സമ്മതിച്ച് സര്‍ക്കാര്‍. ലോകബാങ്ക് വായ്പ ദീര്‍ഘ കാല പദ്ധതിക്കുള്ളതാണെന്നും അതു നടപ്പാകുന്നത് വരെ ദൈനംദിന കാര്യങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്നും അത് ട്രഷറിയുടെ പതിവ് രീതിയാണെന്നും മന്ത്രി ഡോ തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. വി.ഡി സതീശാനാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.

ധനവിനിയോഗ ബില്ലിന് ധനമന്ത്രി മറുപടി പറയവെയാണ് വി.ഡി സതീശന്‍ ലോക്ബാങ്ക് വായ്പയുടെ വിനിയോഗത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചത്. തുക വകമാറ്റിയത് സര്‍ക്കാര്‍ സമ്മതിച്ചെന്ന് പറഞ്ഞ് പ്രതിപക്ഷം ഭരണപക്ഷത്തെ ആക്രമിച്ചു.

വിശദീകരിക്കാന്‍ മുഖ്യമന്ത്രി എഴുന്നേറ്റെങ്കിലും പ്രതിപക്ഷത്തിന് തൃപ്തികരമായ മറുപടി നല്‍കാനായില്ല. ഇതിനിടെ സ്പീക്കറെ പ്രതിപക്ഷം അപമാനിച്ചെന്ന ആരോപണ ഉയര്‍ന്നതോടെ സഭയില്‍ ഭരണപ്രതിപക്ഷ ബഹളവും ഉണ്ടായി.