LiveTV

Live

Kerala

ചെന്നൈ ഐ.ഐ.ടിയിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയതിന് കാരണം അധ്യാപകനെന്ന് കുടുംബം  

ചെന്നൈ ഐ.ഐടിയിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയതിന് കാരണം അധ്യാപകനെന്ന് കുടുംബം.

ചെന്നൈ ഐ.ഐ.ടിയിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയതിന് കാരണം അധ്യാപകനെന്ന് കുടുംബം  

ചെന്നൈ ഐ.ഐടിയിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയതിന് കാരണം അധ്യാപകനെന്ന് കുടുംബം. ഇക്കാര്യം മരിച്ച ഫാത്തിമയുടെ ആത്മഹത്യ കുറിപ്പിലുണ്ടെന്ന് പിതാവ് പറഞ്ഞു. ഡിപാര്‍ട്ട്മെന്‍റ് ഹെഡ് ആയ സുദർശൻ പത്മനാഭന്റെ പേരാണ് കുറിപ്പിലുള്ളത്.

ഈ അധ്യാപകൻ ജാതീയ വിവേചനം കാണിച്ചിരുന്നുവെന്നും തമിഴ്നാട് പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആരോപിച്ചു. ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മദ്രാസ് ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ കൊല്ലം സ്വദേശിനിയായ ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.