LiveTV

Live

Kerala

കിഫ്ബിയില്‍ ഉടക്കി നിയമസഭയില്‍ വാക്പോര്

ചോദ്യോത്തരവേളയിലാണ് ധനമന്ത്രി തോമസ് ഐസക് കിഫ്ബിയിലേയും കിയാലിലേയും ഓഡിറ്റിംഗിനെപ്പറ്റിയുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്

കിഫ്ബിയില്‍ ഉടക്കി നിയമസഭയില്‍ വാക്പോര്

കിയാലിലും കിഫ്ബിയിലും സി.എ.ജി ഓഡിറ്റിങിനെ ചൊല്ലി നിയമസഭയില്‍ വാക്പോര്. കിഫ്ബിയില്‍ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് സി.എ.ജിയെ ഏൽപിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.

കിയാലില്‍ സര്‍ക്കാര്‍ ഓഹരി കുറവായതിനാല്‍ അവിടെയും സി.എ.ജിയെ ഓഡിറ്റിങ് ഏല്‍പ്പിക്കാനാവില്ല. എന്നാല്‍, ‌സി.എ.ജിയെ വിലക്കുന്നത് അഴിമതിയും സ്വജനപക്ഷപാതവും പുറത്തുവരാതിരിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലകുറ്റപ്പെടുത്തി.

ചോദ്യോത്തരവേളയിലാണ് ധനമന്ത്രി തോമസ് ഐസക് കിഫ്ബിയിലേയും കിയാലിലേയും ഓഡിറ്റിംഗിനെപ്പറ്റിയുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.‍ കിഫ്ബിയില്‍ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് സി.എ.ജിയെ ഏല്‍പിക്കാനാവില്ല. കിയാലില്‍ സര്‍ക്കാറിന് ഓഹരി കുറവായതിനാല്‍ അവിടേയും സി.എ.ജി പറ്റില്ല.

എന്നാല്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും കിഫ്ബിയുടെ ബാധ്യത അടുത്ത സർക്കാരിൽ വരുന്നത് സ്വാഭാവികമാണെന്നും ധനമന്ത്രി പറഞ്ഞു. സി.എ.ജി വിഡ്ഢിയായതിനാലാണോ കിഫ്ബിക്ക് മൂന്ന് വട്ടം കത്തെഴുതിയതെന്ന് ചെന്നിത്തല തിരിച്ചുചോദിച്ചു.