പരിസ്ഥിതി ലോലപ്രദേശത്തിന്റെ പരിധി കുറച്ചതില്‍ പ്രതികരണവുമായി മന്ത്രി

പരിസ്ഥിഥി ലോല പ്രദേശത്തിന്റെ പരിധി ഒരു കിലോമീറ്ററാക്കി കുറച്ചത്, കേന്ദ്ര വിജ്ഞാപനം കാലാഹരണപ്പെട്ടതിനാലാണെന്ന് മന്ത്രി ഇ.പി ജയരാജന്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലപ്രദേശമാക്കിയ കേന്ദ്ര വിജ്ഞാപനം 2018 ൽ കാലഹരണപെട്ടിരുന്നു. ഇതിനാലാണ് സംസ്ഥാനം പരിധി പുനര്‍നിര്‍ണയിച്ചത്. 2018 പ്രളയത്തിന് ശേഷം 147 ഖനന ലൈസൻസ് കൊടുത്തിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.