LiveTV

Live

Kerala

അട്ടപ്പാടി ഏറ്റുമുട്ടല്‍; മാവോയിസ്റ്റുകള്‍ വനത്തില്‍ അതിക്രമിച്ച് കയറുകയായിരുന്നെന്ന് പൊലീസ്

മാവോയിസ്റ്റ്കള്‍ക്കെതിരായ എഫ്.ഐ.ആറിന്റെ പകര്‍പ്പ് മീഡിയാവണിന് ലഭിച്ചു

അട്ടപ്പാടി ഏറ്റുമുട്ടല്‍; മാവോയിസ്റ്റുകള്‍ വനത്തില്‍ അതിക്രമിച്ച് കയറുകയായിരുന്നെന്ന് പൊലീസ്

മഞ്ചിക്കണ്ടി മാവോയിസ്റ്റുകള്‍ക്കെതിരെ ആരോപണവുമായി പൊലീസ് എഫ്.ഐ.ആര്‍. മാവോയിസ്റ്റുകള്‍ സെപ്തംബര്‍ 28ന് ഉച്ചക്ക് വനത്തില്‍ അതിക്രമിച്ച് കയറിയെന്നും പൊലീസിന്റെ ഡ്യൂട്ടിക്ക് ഭീഷണി ഉയര്‍ത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ്കള്‍ക്കെതിരായ എഫ്.ഐ.ആറിന്റെ പകര്‍പ്പ് മീഡിയാവണിന് ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വെടി ഉതിര്‍ത്തെന്നും എഫ്.ഐ.ആറിലുണ്ട്.

അതേസമയം തമിഴ്നാട് പ്രത്യേക ദൗത്യസേന പിടികൂടിയ മാവോയിസ്റ്റ് ദീപകിനെ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോയമ്പത്തൂർ പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.