LiveTV

Live

Kerala

വാളയാർ പെണ്‍കുട്ടികളുടെ അമ്മ നാളെ ഹൈക്കോടതിയിൽ അപ്പീൽ നൽകും

വിധി റദ്ദാക്കണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ നൽകുന്നത്.

വാളയാർ പെണ്‍കുട്ടികളുടെ അമ്മ നാളെ ഹൈക്കോടതിയിൽ അപ്പീൽ നൽകും

വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിന് ഇരയായ ദലിത് സഹോദരിമാർ മരിച്ച കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധിക്കെതിരെ അമ്മ നാളെ ഹൈക്കോടതിയിൽ അപ്പീൽ നൽകും. വിധി റദ്ദാക്കണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ നൽകുന്നത്.

പോക്സോ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനായി പെൺകുട്ടികളുടെ കുടുംബം നാളെ കൊച്ചിയിൽ എത്തും. പോക്സോ കോടതി വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദിവങ്ങൾക്ക് മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ശനിയാഴ്ചയാണ് കുടുംബത്തിന് ലഭിച്ചത്. വിധി പകർപ്പ് കൈമാറുന്നത് വൈകിപ്പിച്ചതായി അമ്മ പറയുന്നു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ പൊതുതാൽപര്യ ഹരജി കോടതി തള്ളിയിരുന്നു. രക്ഷിതാക്കൾക്കോ സർക്കാരിനോ വിധിക്കെതിരെ അപ്പീൽ നൽകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടുംബം അപ്പീൽ നൽകിയാൽ എതിർക്കേണ്ടതില്ലെന്നാണ് സർക്കാറിന്റെ നിലപാട്.