LiveTV

Live

Kerala

അരൂര്‍ നഷ്ടപ്പെടാന്‍ കാരണം സി.പി.എമ്മിലെ വിഭാഗീയതയെന്ന് വെള്ളാപ്പള്ളി

ജി.സുധാകരന്റെ പ്രവർത്തനമാണ് സി.പി.എമ്മിന് കെട്ടിവച്ച കാശെങ്കിലും തിരിച്ച്കിട്ടാൻ കാരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അരൂര്‍ നഷ്ടപ്പെടാന്‍ കാരണം സി.പി.എമ്മിലെ വിഭാഗീയതയെന്ന് വെള്ളാപ്പള്ളി

അരൂരിൽ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയത് സി.പി.എമ്മിന്റെ വിഭാഗീയതയെന്ന് വെള്ളാപ്പള്ളി നടേശൻ. ജി.സുധാകരന്റെ പ്രവർത്തനമാണ് സി.പി.എമ്മിന് കെട്ടിവച്ച കാശെങ്കിലും തിരിച്ച്കിട്ടാൻ കാരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗത്തിന്റെ താത്പര്യത്തിന് എതിരായി സ്ഥാനാർത്ഥിയെ നിർത്തിയത് അരൂരിൽ തിരിച്ചടിയായെന്ന് സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റിയെന്ന് വെള്ളാപ്പള്ളിയും സി.പി.എമ്മിനെ കുറ്റപ്പെടുത്തി. പാർട്ടി ഹിന്ദു സ്ഥാനാർത്ഥിയെ നിർത്തുമെന്ന് തന്നെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരസ്യമായി ഇക്കാര്യം അറിയിച്ചത്. സി.പി.എമ്മിലെ ഭിന്നതയും ഗ്രൂപ്പിസവുമാണ് പരാജയത്തിന്റെ പ്രധാന കാരണം. അരൂരിൽ വികസനം നടത്തിയെന്നത് വെറും പുകമറയാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ജി.സുധാകരൻ അഹോരാത്രം പണിയെടുത്തതുകൊണ്ടാണ് സി.പി.എമ്മിന് കെട്ടിവച്ച കാശെങ്കിലും കിട്ടിയത്. സഹതാപ തരംഗമാണ് ഷാനിമോൾ വിജയിക്കാൻ കാരണം. അരൂർ സി.പി.എമ്മിന് ബാലികേറാമലയല്ല. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിച്ചാൽ മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.