LiveTV

Live

Kerala

തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം; നടപടികള്‍ വൈകിപ്പിച്ചതിനെതിരെ പട്ടികജാതി കമ്മീഷന്‍ 

ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകിപ്പിച്ചത് ഒഴിവാക്കാമായിരുന്നുവെന്ന് പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി മീഡിയവണിനോട് പറഞ്ഞു

തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം; നടപടികള്‍ വൈകിപ്പിച്ചതിനെതിരെ പട്ടികജാതി കമ്മീഷന്‍ 

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ ഇന്‍ക്വസ്റ്റ് നടപടി വൈകിപ്പിച്ചതിനെതിരെ പട്ടികജാതി കമ്മീഷന്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകിപ്പിച്ചത് ഒഴിവാക്കാമായിരുന്നുവെന്ന് പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി മീഡിയവണിനോട് പറഞ്ഞു.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി രതീഷിനെയാണ് കോളജിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രതീഷിനും അമ്മയ്ക്കും നേരെ നെയ്യാറ്റിൻകരയിലെ കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച മുതല്‍ രതീഷിനെ കാണാതായതായി പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ മൃതദേഹം കണ്ടെത്തിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞതെന്നും രതീഷിന്റെ വല്യമ്മ ഗിരിജ മീഡിയവണിനോട് പറഞ്ഞിരുന്നു.

വിദ്യാര്‍ഥിയുടെ ആത്മഹത്യ: തന്‍റെ ഭര്‍ത്താവില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് വല്യമ്മ 
Also Read

വിദ്യാര്‍ഥിയുടെ ആത്മഹത്യ: തന്‍റെ ഭര്‍ത്താവില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് വല്യമ്മ