LiveTV

Live

Kerala

ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് തുഷാര്‍

ബി.ജെ.പിക്ക് ഒറ്റക്ക് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ സാധിക്കില്ല. വോട്ട് വര്‍ദ്ധിച്ചത് ബി.ഡി.ജെ.എസ് വന്നതിന് ശേഷമാണെന്നും തുഷാര്‍

ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് തുഷാര്‍

ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പിക്ക് ഒറ്റക്ക് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ സാധിക്കില്ല. വോട്ട് വര്‍ദ്ധിച്ചത് ബി.ഡി.ജെ.എസ് വന്നതിന് ശേഷമാണെന്നും തുഷാര്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം വിളിച്ച് ചേര്‍ത്ത സംസ്ഥാന എക്സിക്യൂട്ടീവിലാണ് ബി.ജെ.പിക്കെതിരെ വിമര്‍ശം ഉയര്‍ന്നത്. എന്‍.ഡി.എയെ ഏകോപിപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിക്കാത്തതാണെന്ന് പറ‍ഞ്ഞത് തുടങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി ഒറ്റയ്ക്ക് കേരളത്തില്‍ അധികാരത്തില്‍ വരാനാകില്ലെന്ന് ബി.ജെ.പി നേതാക്കള്‍ മനസിലാക്കണമെന്ന് തുറന്നടിച്ചു.

ഇലക്ഷന് മുന്‍പ് എന്‍.ഡി.എ തട്ടിക്കൂട്ടുന്ന പരിപാടി ശരിയല്ല. നേരത്തെ തന്നെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ നടത്തണം. 6 ശതമാനമായിരുന്ന എന്‍.ഡി.എ വോട്ട്ഷെയര്‍ 16 ശതമാനമായത് ബി.ഡി.ജെ.എസ് വന്നത് കൊണ്ടാണെന്നും തുഷാര്‍ പറഞ്ഞു. എന്‍.ഡി.എ വിടുന്ന ചര്‍ച്ചകള്‍ അവസാനിച്ചതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ച് തുഷാറും ബി.ഡി.ജെ.എസും വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.