LiveTV

Live

Kerala

നാടെങ്ങും നബിദിന റാലി

മദ്രസകള്‍ കേന്ദ്രീകരിച്ച് വിവിധയിടങ്ങളില്‍ കുട്ടികളുടെ നബിദിന റാലി നടന്നു.

നാടെങ്ങും നബിദിന റാലി

സംസ്ഥാന വ്യാപകമായി വിശ്വാസികള്‍ നബിദിനം ആഘോഷിച്ചു. മദ്രസകള്‍ കേന്ദ്രീകരിച്ച് വിവിധയിടങ്ങളില്‍ കുട്ടികളുടെ നബിദിന റാലി നടന്നു.

വിവിധ മഹല്ലുകളും മദ്രസകളുമാണ് നബിദിനാഘോഷത്തിന് നേതൃത്വം കൊടുത്തത്. എല്ലായിടത്തും കുട്ടികളും മുതിര്‍ന്നവരും നബിദിന റാലികളില്‍ അണിചേര്‍ന്നു. കാസർകോട് നിരോധനാജ്ഞ നിലനിൽക്കുന്ന അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ നബിദിന ഘോഷയാത്ര കണക്കിലെടുത്ത് നിബന്ധനകളോടെ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിവരെയാണ് ഇളവ് നല്കിയത്.

മലപ്പുറത്ത് പുലർച്ചെ തന്നെ പള്ളികളിൽ പ്രവാചക പ്രകീർത്തനവുമായി വിശ്വാസികൾ ഒത്തുചേർന്നു. നബിദിന റാലിയില്‍ കുട്ടികളുടെ കലാരൂപങ്ങളും അരങ്ങേറി. കേരള മുസ്‌ലിം ഫെഡറേഷനടക്കം വിവിധ സംഘടനകള്‍ വൈകുന്നേരവും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.