LiveTV

Live

Kerala

കൊടുവള്ളി നഗരസഭയില്‍ രണ്ട് ഇടത് കൌണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ്

എന്നാല്‍ യോഗവിവരം അറിയിക്കാതെ അയോഗ്യരാക്കാനുള്ള നീക്കം നടത്തുന്നതെന്ന് കൌണ്‍സിലര്‍മാര്‍ പറഞ്ഞു

കൊടുവള്ളി നഗരസഭയില്‍ രണ്ട് ഇടത് കൌണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ്

കൊടുവള്ളി നഗരസഭയിലെ രണ്ട് ഇടത് കൌണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് കൌണ്‍സിലര്‍മാരുടെ പരാതി. തുടര്‍ച്ചയായി യോഗങ്ങളില്‍ പങ്കെടുക്കാത്ത കൌണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയത്. എന്നാല്‍ യോഗവിവരം അറിയിക്കാതെ അയോഗ്യരാക്കാനുള്ള നീക്കം നടത്തുന്നതെന്ന് കൌണ്‍സിലര്‍മാര്‍ പറഞ്ഞു.

കൊടുവള്ളി നഗരസഭയിലെ 31ാം ഡിവിഷന്‍ കൌണ്‍സിലര്‍ സി.പി നാസര്‍ കോയ തങ്ങള്‍, 32ാം ഡിവിഷന്‍ കൌണ്‍സിലര്‍ ഒ.പി ഷീബ എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് മുസ്‍ലിം ലീഗ് കൌണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയത്. പൊതുമരാമത്ത് സ്റ്റാന്‍റിങ് കമ്മിറ്റി അംഗമായ നാസര്‍ കോയ തങ്ങള്‍ തുടര്‍ച്ചയായി സ്റ്റാന്‍റിങ് കമ്മിറ്റിയുടെ അഞ്ച് യോഗങ്ങളില്‍ പങ്കെടുക്കാത്തതിനാല്‍ അയോഗ്യനാക്കണമെന്നാണ് പരാതിയിലെ ആവശ്യം.